ദിനേശ് കാര്‍ത്തിക് ടീമില്‍ തന്‍റെ സ്ഥാനത്തിന് ഭീഷണിയാണോ? മറുപടിയുമായി റിഷഭ് പന്ത്

By Web TeamFirst Published Aug 15, 2022, 2:11 PM IST
Highlights

അടുത്തകാലത്ത് ഇരുവരും നിരവധി മത്സരങ്ങള്‍ ഒരുമിച്ച് കളിച്ചിരുന്നു. ജൂണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ആദ്യം കളിച്ചു. എല്ലാ മത്സരങ്ങളില്‍ പന്തായിരുന്നു വിക്കറ്റ് കീപ്പര്‍. കാര്‍ത്തിക് ഫീല്‍ഡറായും ടീമിലെത്തി.

ദില്ലി: ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ഏഷ്യാ കപ്പ് കളിക്കുന്നത് ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. ലോകകപ്പിന് മുമ്പ് ശരിയായ പ്ലയിംഗ് ഇലവനെ തിരഞ്ഞെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കും. ഈമാസം 27നാണ് ഏഷ്യാകപ്പ് ആരംഭിക്കുന്നത്. 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തിലാണ് മത്സരം. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ രണ്ട് പേരെയും ഒരുമിച്ച് എങ്ങനെ കളിപ്പിക്കുമെന്ന പ്രധാന ചോദ്യം പലരും ഉന്നയിച്ചിരുന്നു.

ഇരുവരും സ്ഥാനത്തിന് വേണ്ടി മത്സരിക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് റിഷഭ് പന്ത്. ''ഞങ്ങള്‍ അങ്ങനെ ചിന്തിക്കുന്നത് പോലുമില്ല. കഴിവിന്റെ 100 ശതമാനം നല്‍കാനാണ് ഞങ്ങള്‍ രണ്ട് പേരും ശ്രമിക്കുന്നത്. ബാക്കിയെല്ലാം കോച്ചിന്റേയും ക്യാപ്റ്റന്റേയും കയ്യിലാണ്. ടീമിന് ഗുണം ചെയ്യുന്ന തീരുമാനങ്ങളെ അവരുമെടുക്കൂ.'' പന്ത് പറഞ്ഞു. 

സഞ്ജു സാംസണ്‍, വിരാട് കോലി, രോഹിത് ശര്‍മ; സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും

അടുത്തകാലത്ത് ഇരുവരും നിരവധി മത്സരങ്ങള്‍ ഒരുമിച്ച് കളിച്ചിരുന്നു. ജൂണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ആദ്യം കളിച്ചു. എല്ലാ മത്സരങ്ങളില്‍ പന്തായിരുന്നു വിക്കറ്റ് കീപ്പര്‍. കാര്‍ത്തിക് ഫീല്‍ഡറായും ടീമിലെത്തി. പന്ത് ഇല്ലാത്ത ചില മത്സരങ്ങളില്‍ കാര്‍ത്തിക് കീപ്പറാവുകയും ചെയ്തിരുന്നു. ഈ വര്‍ഷം 13 ടി20 ഇന്നിംഗ്‌സാണ് കാര്‍ത്തിക് കളിച്ചത്. 21.33 ശരാശരിയില്‍ 192 റണ്‍സ് മാത്രമാണ് താരത്തിന് സാധിച്ചത്. ഉയര്‍ന്ന സ്‌കോര്‍ 55 റണ്‍സ്. 

ഇത് ഫുട്‌ബോള്‍ ഗ്രൗണ്ടിലെ അടി! തുച്ചലും കോന്റേയും ഉന്തും തള്ളും; ഇരുവര്‍ക്കും ചുവപ്പ് കാര്‍ഡ്- വീഡിയോ

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചെഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍.

click me!