
ദില്ലി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാമത്തെ ടെസ്റ്റിനായി ദില്ലിയിലെത്തിയ ഇന്ത്യ, ഓസ്ട്രേലിയ ടീമുകള്‍ ആദ്യ പരിശീലന സെഷനിറങ്ങി. രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ നെറ്റ്‌സില്‍ പരിശീലനം നടത്തി. ആദ്യ ടെസ്റ്റില്‍ ക്യാച്ചുകള്‍ പാഴാക്കിയ വിരാട് കോലി സ്ലിപ്പില്‍ പ്രത്യേക പരിശീലനം നടത്തിയത് ശ്രദ്ധേയമായി. ഇന്ത്യന്‍ നായകന്‍ കൂടിയായ രോഹിത് ശര്‍മ്മ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തിലെ പിച്ച് പരിശോധിച്ചു.
അതേസമയം ഓസീസ് താരങ്ങളും ദില്ലിയില്‍ പരിശീലനത്തില്‍ സജീവമായി. മാര്‍നസ്, ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ താരങ്ങള്‍ പിച്ചിലെത്തി. ഓസീസ് വൈസ് ക്യാപ്റ്റനായ സ്‌മിത്ത് ദില്ലിയിലെ പിച്ച് സൂക്ഷ്‌മമായി പരിശോധിക്കുന്നത് കാണാമായിരുന്നു. നേരത്തെ നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റിന് മുമ്പ് സ്‌മിത്ത് നടത്തിയ പിച്ച് പരിശോധനയുടെ ചിത്രം വൈറലായിരുന്നു. ദില്ലി ഗ്രൗണ്ടിലെ സ്റ്റാഫുകളുമായി സ്‌മിത്തും വാര്‍ണറും പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡും ഏറെ നേരം സംസാരിച്ചു. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഏറെ സമയം പന്തെറിഞ്ഞപ്പോള്‍ പരിക്കിലായിരുന്ന ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ നെറ്റ്‌സില്‍ ബാറ്റിംഗ് പുനരാരംഭിച്ചതും ഓസീസിന് ദില്ലിയില്‍ എത്തിയപ്പോള്‍ പ്രതീക്ഷയാണ്.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്.
ഓസീസ് സ്‌ക്വാഡ‍്: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്റ്റീവ് സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), അലക്‌സ് ക്യാരി(വിക്കറ്റ് കീപ്പര്‍), ആഷ്‌ടണ്‍ അഗര്‍, കാമറൂണ്‍ ഗ്രീന്‍, സ്‌കോട്ട് ബോളണ്ട്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ഉസ്‌മാന്‍ ഖവാജ, ട്രാവിഡ് ഹെഡ്, ലാന്‍സ് മോറിസ്, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ടോഡ് മര്‍ഫി, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍, മാത്യൂ റെന്‍ഷോ, മാറ്റ് കുനെമാന്‍.
ദില്ലി ടെസ്റ്റില്‍ കണ്ണുകള്‍ ഹോം ബോയി വിരാട് കോലിയില്‍; സച്ചിന് ശേഷം ആ പട്ടികയിലേക്ക്