തിരിച്ചുവരവിനൊരുങ്ങി ഭുവനേശ്വര്‍; സയ്യിദ് മുഷ്താഖ് അലി ടി20ക്കുള്ള യുപി ടീമില്‍ ഇടം നേടി

By Web TeamFirst Published Jan 7, 2021, 8:58 AM IST
Highlights

 മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും ടീമിലിടം നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ച പ്രിയം ഗാര്‍ഗാണ് ടീമിനെ നയിക്കുന്നത്.  

ലഖ്‌നൗ: ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഐപിഎല്ലിനിടെ പരിക്കേറ്റ താരം വിശ്രമത്തിലായിരുന്നു. എന്നാല്‍ ഭുവനേശ്വറിനെ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള ഉത്തര്‍ പ്രദേശ് ടീമില്‍ ഉള്‍പ്പെടുത്തി. മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും ടീമിലിടം നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ച പ്രിയം ഗാര്‍ഗാണ് ടീമിനെ നയിക്കുന്നത്.  

ഭുവനേശ്വര്‍ ടീമിനൊപ്പം കവിഞ്ഞ ദിവസം പരിശീലനം നടത്തിയിരുന്നു. പരിശീലന സെഷനില്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയുന്നുണ്ടെന്ന് ഭുവനേശ്വര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയാണ് ഭുവിയുടെ ലക്ഷ്യം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ ഭുവനേശ്വറിന് ടൂര്‍ണമെന്റിനിടെയാണ് പരിക്കേറ്റത്. പിന്നാലെ താരം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 

നേരത്തെ ആറ് മാസം ഭുവനേശ്വറിന് വിശ്രമം വേണ്ടിവരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അടുത്ത ഏപ്രിലില്‍ ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിലൂടെയായിരിക്കും 30കാരന്റെ തിരിച്ചുവരവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ ബാംഗ്ലൂര്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ട്രെയ്‌നിംഗ് നടത്തുകയും ചെയ്തിരുന്നു. ഇന്ത്യക്കായി 21 ടെസ്റ്റിലും 114 ഏകദിനത്തിലും
43 ട്വന്റി 20യിലും യുവി കളിച്ചിട്ടുണ്ട്.

റെയ്‌ന, ഭുവി എന്നിവരെ കൂടാതെ അഞ്ച് ഐപിഎല്‍ താരങ്ങള്‍ ഉള്‍പ്പെട്ടതാണ് ഉത്തര്‍പ്രദേശ് ടീ. കരണ്‍ ശര്‍മ (സിഎസ്‌കെ), അങ്കിത് രജ്പുത് (രാജസ്ഥാന്‍ റോയല്‍സ്), ശിവം മാവി, റിങ്കു സിംഗ് (കെകെആര്‍) എന്നിവരാണ് ഐപിഎല്‍ താരങ്ങള്‍.

click me!