മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന രോഹിത് ശര്‍മയെ കാത്ത് കനത്ത വെല്ലുവിളികള്‍

Published : Nov 28, 2026, 09:25 PM IST
Rohit sharma

Synopsis

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി രോഹിത് ശർമ വീണ്ടും തിരിച്ചെത്തുകയാണ്. ഫിറ്റ്‌നസും ഫോമും വീണ്ടെടുക്കുന്നതിനൊപ്പം ഹാർദിക്കിന് കീഴിൽ തകർന്ന ടീമിനെ പഴയ പ്രതാപത്തിലേക്ക് നയിക്കുകയാണ് പ്രധാന വെല്ലുവിളി.

മുംബൈ: മുംബൈ ഇന്ത്യന്‍സ് നായകനായി തിരിച്ചെത്തുമ്പോള്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികള്‍. സ്വന്തം ഫിറ്റ്‌നസും ഫോമും നിലനിര്‍ത്തുന്നതിനൊപ്പം മുംബൈയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു വരുകയും വേണം. ആരാധകരും ക്രിക്കറ്റ് ലോകവും പ്രതീക്ഷിച്ചതുപോലെ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് നായകനായി തിരിച്ചെത്തിയത് ഇന്നലെയാണ്. പക്ഷേ മുന്നിലുളള വെല്ലുവിളികള്‍ നിരവധി. മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം നേടിയിട്ട് ആറ് വര്‍ഷമായി.

ഹാര്‍ദിക് പണ്ഡ്യക്ക് കീഴില്‍ ഉലഞ്ഞുപോയ മുംബൈയെ ആറാം കിരീടത്തിലേക്ക് എത്തിക്കുക എളുപ്പമല്ല. ഒപ്പം, മുപ്പത്തിയൊന്‍പതാം വയസ്സില്‍ ഫോമും ഫിറ്റ്‌നസും നിലനിര്‍ത്തുകയും വേണം. ഇതുരണ്ടും ഹിറ്റ്മാന് അസാധ്യമല്ലെന്നാണ് മുംബൈ ഇന്ത്യന്‍ ആരാധകരുടെ ഉറച്ച പ്രതീക്ഷ. മുംബൈയെ അഞ്ച് ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രോഹിത്. മുംബൈ ഒടുവില്‍ ചാമ്പ്യന്‍മാരായത് 2020ല്‍. ഹാര്‍ദിക്കിന് കീഴില്‍ പ്ലേ ഓഫിലെത്താന്‍ പോലും പ്രയാസപ്പെടുന്ന ടീമായിരുന്നു മുംബൈ.

കഴിഞ്ഞ സീസണില്‍ 14 കളിയില്‍ ജയിച്ചത് നാലില്‍ മാത്രം. രോഹിത്തിനൊപ്പം മുംബൈയുടെ അഞ്ച് കിരീടവിജയത്തിലും പങ്കാളിയായ കെയ്‌റോണ്‍ പൊള്ളാര്‍ഡാണ് മുംബൈയുടെ പുതിയ പരിശീലകന്‍. ഇരുവര്‍ക്കും ഇടയിലെ സൗഹൃദവും ബന്ധവും മുംബൈയുടെ തിരിച്ചുവരവില്‍ നിര്‍ണായകമാവും. ഹാര്‍ദിക്കിന് കീഴില്‍ ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ അസംതൃപ്തരായിരുന്നു. രോഹിത്ത് ക്യാപ്റ്റനായി തിരിച്ചെത്തുന്നതോടെ ടീമിലെ പടലപ്പിണകങ്ങളും കെട്ടടങ്ങുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

ബുംറയ്‌ക്കൊപ്പം പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ അര്‍ഷ്ദീപ് സിംഗിന്റെ വരവും രോഹിത്തിന് ആശ്വാസമാവും. രോഹിത്ത് ഫോമിലേക്ക് എത്തിയാല്‍ ുംബൈയുടെ സ്‌കോര്‍ബോര്‍ഡ് സുരക്ഷിതമാവും. ാലിന് പരിക്കേറ്റ രോഹിത് കഴിഞ്ഞ സീസണിലെ 14 മത്സരങ്ങളില്‍ ഒന്‍പതില്‍ മാത്രമാണ് കളിച്ചത്. ഏകദിനം ഒഴികെയുള്ള അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ ഫോമും ഫിറ്റ്‌നസും നിലനിര്‍ത്തുക രോഹിത്തിന് അത്ര എളുപ്പം ആയിരിക്കില്ല. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കളിക്കാനായി തയ്യാറെടുക്കുന്ന രോഹിത്തിന് വരുന്ന ഐപിഎല്‍ സീസണ്‍ ഏറെ നിര്‍ണായകവുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനെതിരെ പോണ്ടിച്ചേരിക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്; അമയ് മനോജിന് സെഞ്ച്വറി
'മുംബൈ ഇന്ത്യൻസ് നായകസ്ഥാനം വീണ്ടും ഏറ്റെടുക്കാൻ മടിയുണ്ടായിരുന്നു', തുറന്നുപറഞ്ഞ് രോഹിത് ശര്‍മ