കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനെതിരെ പോണ്ടിച്ചേരിക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്; അമയ് മനോജിന് സെഞ്ച്വറി

Published : Nov 28, 2026, 09:08 PM IST
Kerala Cricket Association

Synopsis

അണ്ടർ 19 കൂച്ച് ബെഹാർ ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ആദ്യ ഇന്നിങ്‌സ് ലീഡ് നഷ്ടമായി. 332 റൺസ് പിന്തുടർന്ന കേരളം 280 റൺസിന് പുറത്തായി. കേരളത്തിന് വേണ്ടി അമയ് മനോജ് പുറത്താകാതെ സെഞ്ച്വറി നേടി.

വയനാട്: 19 വയസ്സില്‍ താഴെയുള്ളവരുടെ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ പോണ്ടിച്ചേരിക്കെതിരെ ലീഡ് വഴങ്ങി കേരളം. പോണ്ടിച്ചേരിയുടെ സ്‌കോറായ 332 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 280-ല്‍ അവസാനിച്ചു. കേരളത്തിന് വേണ്ടി അമയ് മനോജ് സെഞ്ച്വറി നേടി.

കെ.ആര്‍. രോഹിതും അമയ് മനോജും ഒഴികെയുള്ള മുന്‍നിര ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയരാതെ പോയതാണ് കേരളത്തിന് തിരിച്ചടിയായത്. ഒരു വിക്കറ്റിന് 62 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളിക്കാനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. സംഗീത് സാഗര്‍ ഒന്‍പത് റണ്‍സിനും കെ.വി. അഭിനവ് പൂജ്യത്തിനും പുറത്തായി. നാലാം വിക്കറ്റില്‍ കെ.ആര്‍. രോഹിതും അമയ് മനോജും ചേര്‍ന്ന് 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 58 റണ്‍സെടുത്ത രോഹിതിനെ ശ്രീ ഗണേശന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ കേരളത്തിന് മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ക്യാപ്റ്റന്‍ ഹൃഷികേശ് (1), മാനവ് കൃഷ്ണ (7), തോമസ് മാത്യു (1) എന്നിവര്‍ പുറത്തായത് കേരളത്തിനെ സമ്മര്‍ദ്ദത്തിലാക്കി.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ അമയ് മനോജും ഇഷാന്‍ കുനാലും ചേര്‍ന്ന് 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 39 റണ്‍സെടുത്ത ഇഷാന്‍ കുനാല്‍ റണ്ണൗട്ടായി. തുടര്‍ന്ന് വാലറ്റക്കാരായ ഹര്‍ഷിത് ഹരീഷിനും ലെറോയ് ജോക്വിനുമൊപ്പം അമയ് മനോജ് ഉയര്‍ത്തിയ കൂട്ടുകെട്ടുകളാണ് കേരളത്തിന്റെ സ്‌കോര്‍ 280-ല്‍ എത്തിച്ചത്. ഹര്‍ഷിത് 15-ഉം ലെറോയ് 14-ഉം റണ്‍സെടുത്തു. അമയ് മനോജ് 101 റണ്‍സുമായി പുറത്താകാതെ നിന്നു. 200 പന്തുകളില്‍ പത്ത് ബൗണ്ടറികളടങ്ങുന്നതായിരുന്നു അമയുടെ ഇന്നിങ്‌സ്. പോണ്ടിച്ചേരിക്ക് വേണ്ടി ഡൊണോവന്‍ മൂന്നും ശ്രീ ഗണേശ്, ഹരിപ്രശാന്ത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരി കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന രോഹിത് ശര്‍മയെ കാത്ത് കനത്ത വെല്ലുവിളികള്‍
'മുംബൈ ഇന്ത്യൻസ് നായകസ്ഥാനം വീണ്ടും ഏറ്റെടുക്കാൻ മടിയുണ്ടായിരുന്നു', തുറന്നുപറഞ്ഞ് രോഹിത് ശര്‍മ