ഏഷ്യാ കപ്പ് ടീമുകളുടെ ജഴ്‌സിയില്‍ പാകിസ്ഥാന്റെ പേരില്ല; പിന്നില്‍ ജയ് ഷായുടെ കളിയെന്ന് മുന്‍ താരം

Published : Sep 01, 2023, 11:50 AM ISTUpdated : Sep 01, 2023, 03:11 PM IST
ഏഷ്യാ കപ്പ് ടീമുകളുടെ ജഴ്‌സിയില്‍ പാകിസ്ഥാന്റെ പേരില്ല; പിന്നില്‍ ജയ് ഷായുടെ കളിയെന്ന് മുന്‍ താരം

Synopsis

തുടക്കത്തില്‍ തന്നെ വിവാദത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒരു ടീമിന്റെ ജേഴ്‌സിയിലും ലോഗോയ്ക്ക് താഴെ ആതിഥേയ രാജ്യത്തിന്റെ പേരില്ല. ഉദ്ഘാടന മത്സരത്തിലും ഇരു ടീമിന്റെ ജേഴ്‌സിയിലും പാകിസ്ഥാന്റെ പേരില്ലായിരുന്നു.

മുള്‍ട്ടാന്‍: ഓഗസ്റ്റ് 30നാണ് ഏഷ്യാ കപ്പിന് തുടക്കമായത്. ആതിഥേയരായ പാകിസ്ഥാന്‍, നേപ്പാളിനെ നേരിട്ടതോടെ ആയിരുന്നു അത്. നേരത്തെ, പാകിസ്ഥാനില്‍ മാത്രം നടത്താനിരുന്ന ടൂര്‍ണമെന്റ് സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് ഹൈബ്രിഡ് മാതൃകയിലാക്കിയത്. ശ്രീലങ്കയാണ് ടൂര്‍ണമെന്റിലെ മറ്റൊരു വേദി. ഇന്ത്യയുടെ മത്സരങ്ങളെല്ലാം നടക്കുന്നത് ശ്രീലങ്കയിലാണ്. ടൂര്‍ണമെന്റ് ഹൈബ്രിഡ് മാതൃകയിലാക്കിയെങ്കിലും ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്. അതുകൊണ്ട് എല്ലാ ടീമുകളുടെയും ജേഴ്‌സിയില്‍ ഏഷ്യാ കപ്പ് ലോഗോയ്ക്ക് താഴെ ആതിഥേയ രാജ്യത്തിന്റെ പേര് ചേര്‍ക്കേണ്ടതുണ്ട്.

എന്നാല്‍ തുടക്കത്തില്‍ തന്നെ വിവാദത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒരു ടീമിന്റെ ജേഴ്‌സിയിലും ലോഗോയ്ക്ക് താഴെ ആതിഥേയ രാജ്യത്തിന്റെ പേരില്ല. ഉദ്ഘാടന മത്സരത്തിലും ഇരു ടീമിന്റെ ജേഴ്‌സിയിലും പാകിസ്ഥാന്റെ പേരില്ലായിരുന്നു. ബംഗ്ലാദേശ് - ശ്രീലങ്ക രണ്ടാം മത്സരത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. മുന്‍ പാക് താരങ്ങള്‍ ഇതിനോട് പ്രതികരിച്ച് തുടങ്ങി. ഇത് അംഗീകരിക്കാനാവില്ലെന്നാണ് മുന്‍ പാക് താരം റഷീദ് ലത്തീഫ് പറയുന്നത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ഇതിന് മറുപടി പറയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

മുന്‍ ടെസ്റ്റ് താരം മൊഹ്‌സിന്‍ ഖാനും ഇതിനെതിരെ രംഗത്തെത്തി. എസിസി ആശയക്കുഴപ്പം നീക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഏഷ്യന്‍ എമേര്‍ജിംഗ് നേഷന്‍സ് കപ്പില്‍ ലോഗോകളില്‍ ആതിഥേയ രാജ്യത്തിന്റെ പേര് നല്‍കിയത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. ഇതിന് പിന്നില്‍ എസിസി പ്രസഡിന്റും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ ആണെന്നാണ് പേര് വെളിപ്പെടുത്താത്ത മറ്റൊരു മുന്‍ പാകിസ്ഥാന്‍ താരം പറഞ്ഞത്.

''ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹചര്യം കണക്കിലെടുക്കുമ്പോള്‍, പാകിസ്ഥാന്‍ എന്ന പേരുള്ള കിറ്റുകള്‍ ധരിക്കുന്നത് ഇന്ത്യന്‍ ടീം കളിക്കാര്‍ക്ക് നാണക്കേടുണ്ടാക്കുമെന്ന് ബിസിസിഐ ഉദ്യോഗസ്ഥര്‍ക്ക് തോന്നിയിരിക്കാം.'' അദ്ദേഹം പറഞ്ഞു.

സാക്ഷാന്‍ സച്ചിനെ മറികടക്കാം! ഏഷ്യാ കപ്പിനൊരുങ്ങുന്ന രോഹിത്തിനെ കാത്തിരിക്കുന്നത് തകര്‍പ്പന്‍ നേട്ടം

PREV
Read more Articles on
click me!

Recommended Stories

രണ്ടക്കം കടന്നത് 2 പേര്‍ മാത്രം, മണിപ്പൂരിനെ 64 റണ്‍സിന് എറഞ്ഞിട്ട് കേരളം, വിജയ് മർച്ചന്‍റ് ട്രോഫിയിൽ മികച്ച ലീഡിലേക്ക്
മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ഗുജറാത്ത് ടൈറ്റൻസ് താരം അര്‍ഷാദ് ഖാന്‍