ഏകദിനത്തിന് 10,000 റണ്‍സ് മറികടക്കാനും രോഹിത്തിന് അവസരമുണ്ട്. 244 ഏകദിനങ്ങളില്‍ നിന്ന് 9,837 റണ്‍സാണ് രോഹിത് ഇന്ത്യക്കായി നേടിയിട്ടുള്ളത്.
കാന്‍ഡി: ഇന്ത്യന്‍ ഏഷ്യാ കപ്പിനൊരുങ്ങുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാത്ത് തകര്‍പ്പന്‍ നേട്ടം. നാളെ പാകിസ്ഥാനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് പ്രയാണം ആരംഭിക്കുന്നത്. ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. നിലവില്‍ 22 മത്സരങ്ങള്‍ കളിച്ചിട്ടുള്ള രോഹിത് 745 റണ്‍സാണ് നേടിയിട്ടുള്ളത്. 971 റണ്‍സ് നേടിയിട്ടുള്ള ക്രിക്കറ്റ് ഇതിഹാസമാണ് ഒന്നാമന്‍. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമാണ് രോഹിത്.
ഏകദിനത്തിന് 10,000 റണ്‍സ് മറികടക്കാനും രോഹിത്തിന് അവസരമുണ്ട്. 244 ഏകദിനങ്ങളില്‍ നിന്ന് 9,837 റണ്‍സാണ് രോഹിത് ഇന്ത്യക്കായി നേടിയിട്ടുള്ളത്. ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമാവാന്‍ രോഹിത്തിന് രണ്ട് സിക്‌സുകള്‍ കൂടി മതി. ഇക്കാര്യത്തില്‍ സുരേഷ് റെയ്‌നയണ് (18) ഒന്നാമന്‍. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന സച്ചിന്റെ (8) നേട്ടത്തിനൊപ്പമെത്താന്‍ രോഹിത്തിന് ഒരു ഒരെണ്ണം കൂടി മതി.
അതേസമയം, ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ കോലി ആദ്യ മൂന്നില്‍ പോലുമില്ല. സച്ചിന്‍ (971), രോഹിത് (745), മുന്‍ ന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി (648) എന്നിവര്‍ക്ക് പിന്നിലാണ് കോലി. 11 ഏകദിനങ്ങളില്‍ നിന്ന് 61.30 ശരാശരിയില്‍ 613 റണ്‍സാ ണ് കോലിയുടെ സമ്പാദ്യം. 2018ല്‍ നടന്ന ഏഷ്യാ കപ്പില്‍ കോലി കളിച്ചിരുന്നില്ല.
അതേസമയം, നാളത്തെ മത്സരത്തിന് മഴയുടെ ഭീഷണിയുണ്ട്. ഗ്രൂപ്പ് എയില്‍ നേപ്പാളാണ് മറ്റൊരു ടീം. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു.
പാകിസ്ഥാന്റെ പേസ് ബൗളിംഗ് ശക്തം! ഒന്നും വിലപ്പോവില്ല; മറുതന്ത്രം വ്യക്തമാക്കി വിരാട് കോലി
