ബിനീഷ് കോടിയേരി കെസിഎ നേതൃത്വത്തിലേക്ക്; ജയേഷ് ജോര്‍ജ് പ്രസിഡന്‍റായി തുടരും

By Web TeamFirst Published Nov 15, 2022, 6:07 PM IST
Highlights

പുതിയ ഭാരവാഹികളെയും കെസിഎ തീരുമാനിച്ചു. എല്ലാവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടുവെന്നാണ് കെസിഎ പത്ര കുറിപ്പ് പറയുന്നത്.

തിരുവനന്തപുരം: ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃത്വത്തില്‍ എത്തുമെന്ന് ഉറപ്പായി. ബിനീഷ് കെസിഎ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്കാണ് എത്തുന്നത്. ജയേഷ് ജോര്‍ജ് ആണ് കെസിഎ പ്രസിഡന്‍റാവുക. മറ്റ് പുതിയ ഭാരവാഹികളെയും കെസിഎ തീരുമാനിച്ചു. എല്ലാവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടുവെന്നാണ് കെസിഎ പത്ര കുറിപ്പ് പറയുന്നത്.

വിനോദ് എസ് കുമാറാണ് പുതിയ കെസിഎ സെക്രട്ടറിയാകുക. പി ചന്ദ്രശേഖരനാണ് വൈസ് പ്രസിഡന്‍റ്. കെ എം അബ്ദുൾ റഹിമാൻ ട്രഷററായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരിയെ തിരഞ്ഞെടുത്തു. അപെക്‌സ് കൗൺസിലിന്റെ കൗൺസിലറായി ശ്രീ സതീശനെ നിയമിച്ചു.

നേരത്തെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരി പിന്തുണച്ച പാനലിന് വിജയം ലഭിച്ചിരുന്നു. കണ്ണൂരില്‍ നിന്നുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയായി ബിനീഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു.  ബിനീഷിന്റെ പാനലിനെതിരെ മുന്‍ഭാരവാഹികളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നുവെങ്കിലും വിജയം ഒപ്പം നിന്നു.

ബിനീഷിനൊപ്പം കൃഷ്ണരാജും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് യഥാക്രമം 38, 32 വോട്ടുകള്‍ നേടിയാണ്. 50 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ബിനീഷിന്റെ പാനലില്‍ മത്സരിച്ച 17 പേരും വിജയിച്ചു. പ്രസിഡന്റ് എസിഎം ഫിജാസ് അഹമ്മദിന് 35 വോട്ടുകള്‍ ലഭിച്ചു. 

ക്യാപ്റ്റന്‍ മാറിയ കൊണ്ട് മാത്രം കാര്യമില്ല; ഇന്ത്യന്‍ ടീമില്‍ വരേണ്ട മാറ്റങ്ങള്‍ അക്കമിട്ട് നിരത്തി ഇർഫാന്‍

വിവാഹമോചന വാര്‍ത്തകള്‍ക്കിടെ സാനിയക്ക് ജന്‍മദിനാശംസ നേര്‍ന്ന് ഷൊയ്ബ് മാലിക്, പ്രതികരിക്കാതെ സാനിയ
 

click me!