ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അവിശ്വസനീയ ക്യാച്ചുമായി ബ്രയാന്‍ ബെന്നറ്റ്; ഒമാനെ നാണംകെടുത്തി സിംബാബ്‌വെ

Published : Feb 09, 2026, 10:30 PM IST
Brian Bennett

Synopsis

സിംബാബ്‌വെയ്‌ക്കെതിരെ ഒരു ടീം ടി20 ലോകകപ്പിൽ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണ് ഒമാൻ ഇന്നു നേടിയ 103 റണ്‍സ്.

കൊളംബോ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഒമാനെതിരായ സിംബാബ്‌വെക്ക് ആധികാരിക ജയം. സിംബാബ്‌വെയുടെ ജയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സിംബാബ്‌വെ താരം ബ്രയാൻ ബെന്നറ്റ് നേടിയ അവിശ്വസനീയ ക്യാച്ചാണ്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

ഒമാൻ ഇന്നിംഗ്‌സിലെ അവസാന പന്തിലായിരുന്നു ബെന്നറ്റിന്‍റെ മാസ്മരിക ക്യാച്ച്. ബ്രാഡ് ഇവാൻസ് എറിഞ്ഞ സ്ലോവർ ബോൾ ലെഗ് സൈഡിലേക്ക് ഉയർത്തി അടിച്ച ഒമാൻ താരം നദീം ഖാന് പിഴച്ചു. ബൗണ്ടറി ലൈനിൽ ഫീൽഡർ ഇല്ലാതിരുന്ന ഭാഗത്തേക്കാണ് പന്ത് പോയത്. എന്നാൽ ബൗണ്ടറി ലൈനില്‍ നിന്ന് ഓടിയെത്തിയ ബെന്നറ്റ്, മുഴുനീള ഡൈവിലൂടെ പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. അസാമാന്യമായ മെയ്‌വഴക്കത്തോടെ പന്ത് കൈക്കലാക്കിയ ബെന്നറ്റ് നിലത്തുവീഴുമ്പോഴും പന്ത് വിട്ടുകൊടുത്തിരുന്നില്ല. ഈ ക്യാച്ചോടെ ഒമാൻ ഇന്നിംഗ്‌സ് അവസാനിച്ചു. ബെന്നറ്റിന്‍റെ ഫീൽഡിംഗ് പ്രകടനം പോലെ തന്നെ സിംബാബ്‌വെ ബൗളർമാരുടെ പ്രകടനവും ശ്രദ്ധേയമായി.

 

സിംബാബ്‌വെയ്‌ക്കെതിരെ ഒരു ടീം ടി20 ലോകകപ്പിൽ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണ് ഒമാൻ ഇന്നു നേടിയ 103 റണ്‍സ്. സിംബാബ്‌വെ പേസർമാർ എറിഞ്ഞ ഷോർട്ട് ബോളുകളിൽ കുടുങ്ങിയാണ് ഒമാൻ താരങ്ങളിൽ ഏഴുപേരും പുറത്തായത്. ബ്ലെസിംഗ് മുസരബാനി, റിച്ചാർഡ് നഗരാവ, ബ്രാഡ് ഇവാൻസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

104 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെ 13.3 ഓവറിൽ ലക്ഷ്യം കണ്ടു. ക്യാച്ചിലൂടെ തിളങ്ങിയ ബെന്നറ്റ് പുറത്താകാതെ 48 റണ്‍സെടുത്ത് ബാറ്റിംഗിലും കരുത്തുകാട്ടി സീനിയര്‍ താരം ബ്രണ്ടൻ ടെയ്‌ലർ (31) പരിക്കേറ്റ് പിന്മാറിയെങ്കിലും നായകൻ സിക്കന്ദർ റാസ സിംബാബ്‌വെയെ വിജയത്തിലെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒടുവില്‍ നിലപാട് മാറ്റി പാകിസ്ഥാൻ, ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 15-ന് തന്നെ; ഐസിസിയുമായി ധാരണ
ഇഷാൻ കിഷൻ പുറത്ത് തന്നെ, ശ്രേയസ് തിരിച്ചെത്തി, വമ്പൻ മാറ്റങ്ങളുമായി കളിക്കാരുടെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ച് ബിസിസിഐ