
കൊല്‍ക്കത്ത: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഉള്‍പ്പെടുത്തിയതിനെതിതെ ടീം ഉടമ ഷാരൂഖ് ഖാനെതിരെ ബിജെപി നേതാവും ഉത്തര്‍പ്രദേശ് എം എല്‍ എയുമായ സംഗീത് സോം. കൊല്‍ക്കത്തയുടെ തീരുമാനം അംഗീകരിക്കില്ല. മുസ്തഫിസുറിനെ പോലുളളവരെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്നും ഷാരൂഖിനെ രാജ്യദ്രോഹി എന്ന് മുദ്രകുത്തുമെന്നും സോം പറഞ്ഞു.
അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ.... ''ഇത്തരം താരങ്ങള്‍ക്ക് അനുമതി ലഭിക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു. തന്റെ വിജയത്തിന്റെ വേരുകള്‍ എവിടെനിന്നാണെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് മറന്നു. നിങ്ങള്‍ ഈ സ്ഥാനത്ത് എത്തിയതിന് പിന്നില്‍ ഈ രാജ്യത്തെ ജനങ്ങളാണെന്ന് ഷാരൂഖിനെപ്പോലുള്ള മനസ്സിലാക്കണം. ഇത് ഈ രാജ്യം സഹിക്കില്ല. ഇത്തരക്കാര്‍ക്ക് ഇവിടെ സ്ഥാനവും ഉണ്ടാകില്ല. ഷാരൂഖിനെ രാജ്യദ്രോഹിയായി മുദ്രകുത്തും.'' ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ സംഗീത് സോം പറഞ്ഞു.
മിനി ലേലത്തില്‍ 9.20 കോടിക്കാണ് മുസ്തഫിസുറിനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. ഐപിഎല്‍ ലേലത്തില്‍ കരാര്‍ ലഭിച്ച ഏക ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് മുസ്തഫിസൂര്‍. നേരത്തെ, താരത്തെ കളിപ്പിച്ചാല്‍ ഐപിഎല്‍ മത്സരങ്ങള്‍ തടസ്സപ്പെടുത്തുമെന്ന് ഉജ്ജയിനിയിലെ മതനേതാക്കളും ഭീഷണി മുഴക്കിയിരുന്നു. ഈ വിഷയങ്ങളിലൊന്നും ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ഷാറൂഖ് ഖാന് പിന്തുണയുമായി കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ രംഗത്ത് വന്നു. നിയമം അനുവദിച്ചതിനലാണ് അവര്‍ ലേലത്തിനെത്തിയതെന്നും അതിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡാണ് (ബിസിസിഐ) മറുപടി പറയേണ്ടതെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ഷാറൂഖിനെ കുറ്റപ്പെടുത്തുന്നതിന് പകരം, ബിസിസിഐയോടാണ് ചോദിക്കേണ്ടതെന്ന് എക്‌സിലെഴുതിയ കുറിപ്പില്‍ പ്രിയങ്ക് ഖാര്‍ഗെ ചോദിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!