ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോം വിരമിച്ചു

Published : Aug 31, 2022, 09:42 AM ISTUpdated : Aug 31, 2022, 09:48 AM IST
ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോം വിരമിച്ചു

Synopsis

കിവികള്‍ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയപ്പോള്‍ നിര്‍ണായകമായ താരങ്ങളിലൊരാളായിരുന്നു കോളിന്‍ ഗ്രാന്‍ഡ്‌ഹോം

വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ന്യൂസിലന്‍ഡിനായി 29 ടെസ്റ്റുകളും 45 ഏകദിനങ്ങളും 41 രാജ്യാന്തര ടി20കളും കളിച്ച താരം 36-ാം വയസിലാണ് വിരമിക്കുന്നത്. പ്രധാനമായും ടെസ്റ്റിലായിരുന്നു കോളിന്‍ ഗ്രാന്‍ഡ്‌ഹോമിന് മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞത്. 

2012ലായിരുന്നു കോളിന്‍ ഗ്രാന്‍ഡ്‌ഹോമിന്‍റെ രാജ്യാന്തര അരങ്ങേറ്റം. കിവികള്‍ പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയപ്പോള്‍ നിര്‍ണായകമായ താരങ്ങളിലൊരാളായി. 2019 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡ് റണ്ണേര്‍സ് അപ്പ് ആയപ്പോഴും കോളിന്‍ ഗ്രാന്‍ഡ്‌ഹോം ടീമിലുണ്ടായിരുന്നു. ടെസ്റ്റില്‍ 29 മത്സരങ്ങളില്‍ 38.70 ശരാശരിയില്‍ രണ്ട് സെഞ്ചുറകളോടെ 1432 റണ്‍സും 49 വിക്കറ്റും നേടി. അരങ്ങേറ്റത്തില്‍ പാകിസ്ഥാനെതിരെ 41 റണ്‍സിന് ആറ് പേരെ പുറത്താക്കി. 45 ഏകദിനങ്ങളില്‍ 742 റണ്‍സും 30 വിക്കറ്റും 41 രാജ്യാന്തര ടി20കളില്‍ 503 റണ്‍സും 12 വിക്കറ്റും സ്വന്തം. ഐപിഎല്‍ കരിയറിലെ 25 മത്സരങ്ങളില്‍ 303 റണ്‍സും ആറ് വിക്കറ്റുമുണ്ട്. 

'എനിക്ക് പ്രായം കുറഞ്ഞിട്ടില്ലെന്നും പരിശീലനം കൂടുതൽ കഠിനമായിക്കൊണ്ടിരിക്കുകയാണെന്നും ഞാൻ അംഗീകരിക്കുന്നു, പരിക്കുകള്‍ അലട്ടുന്നു. എനിക്കും വളർന്നുവരുന്ന ഒരു കുടുംബമുണ്ട്, ക്രിക്കറ്റിന് ശേഷമുള്ള എന്‍റെ ഭാവി എങ്ങനെയായിരിക്കുമെന്ന് മനസിലാക്കാൻ ശ്രമിക്കുകയാണ്. വിരമിക്കല്‍ കാര്യവും കുടുംബ കാര്യവും കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്‍റെ മനസിൽ ഉണ്ടായിരുന്നു. ന്യൂസിലന്‍ഡിനായി കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. രാജ്യാന്തര കരിയറില്‍ അഭിമാനിക്കുന്നു' എന്നും സിംബാബ്‌വെയില്‍ ജനിച്ച ഗ്രാന്‍ഡ്‌ഹോം പറഞ്ഞു. ഹരാരെയിലായിരുന്നു കോളിന്‍ ഗ്രാന്‍ഡ്‌ഹോമിന്‍റെ ജനനം. 

കോളിന്‍ ഗ്രാന്‍ഡ്‌ഹോമിന് ന്യൂസിലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് നന്ദിയും ആശംസയും അറിയിച്ചു. 'ബ്ലാക്ക്‌ക്യാപ്‌സിന്‍റെ നിര്‍ണായക താരങ്ങളില്‍ ഒരാളാണ് ഗ്രാന്‍ഡ്‌ഹോം. ടീമിന്‍റെ ഏറ്റവും വലിയ ചില നേട്ടങ്ങളില്‍ പങ്കാളിയായി. കോളിന്‍ ടീം പ്ലേയറായിരുന്നു. അദ്ദേഹത്തെ ഡ്രസിംഗ് റൂമിലും ഒരുപാട് മിസ് ചെയ്യും. വിരമിക്കല്‍ തീരുമാനമെടുക്കുന്ന അദ്ദേഹത്തെ ബഹുമാനിക്കുന്നു. ബാറ്റും ബോളും കൊണ്ട് ശരിയായ മാച്ച് വിന്നറായി മാറാന്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോമിന് കഴിഞ്ഞിരുന്നതായും താരം ടീമിന് മുതല്‍ക്കൂട്ടായിരുന്നതായും' കിവീസ് പരിശീലന്‍ വ്യക്തമാക്കി. 

ഇതൊരുമാതിരി ചെയ്‌ത്തായിപ്പോയി; ടി20യിലെ അമ്പരപ്പിക്കുന്ന പുതിയ നിയമം ടീമുകള്‍ക്ക് ബെർമുഡ ട്രയാംഗിളാവുന്നു

PREV
click me!

Recommended Stories

'ടീമിലെത്താൻ ഞങ്ങള്‍ തമ്മിൽ മത്സരമില്ല, സഞ്ജു മൂത്ത സഹോദരനെപ്പോലെ', തുറന്നു പറഞ്ഞ് ജിതേഷ് ശര്‍മ
ടി20യില്‍ 'ടെസ്റ്റ്' കളിച്ച ബാറ്ററെ സ്റ്റംപ് ചെയ്യാതെ ക്രീസില്‍ തുടരാന്‍ അനുവദിച്ച് പുരാന്‍, ഒടുവില്‍ ബാറ്ററെ തിരിച്ചുവിളിച്ച് ടീം