ബോർഡർ-ഗാവസ്‌കർ ട്രോഫി: ഇന്ത്യയിലെത്തും മുമ്പേ കച്ചമുറുക്കാന്‍ കമ്മിന്‍സും കൂട്ടരും

Published : Jan 25, 2023, 06:36 PM ISTUpdated : Jan 25, 2023, 06:37 PM IST
ബോർഡർ-ഗാവസ്‌കർ ട്രോഫി: ഇന്ത്യയിലെത്തും മുമ്പേ കച്ചമുറുക്കാന്‍ കമ്മിന്‍സും കൂട്ടരും

Synopsis

സിഡ്‌നിയിൽ ക്യാംപിൽ പങ്കെടുത്ത ശേഷമാണ് പാറ്റ് കമ്മിൻസിന്‍റെ നേതൃത്വത്തിലുള്ള ടീം യാത്ര തിരിക്കുക

സിഡ്‌നി: ബോർഡർ-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയൻ ടീം ഫെബ്രുവരി ഒന്നിന് ഇന്ത്യയിലേക്ക് പുറപ്പെടും. സിഡ്‌നിയിൽ ക്യാംപിൽ പങ്കെടുത്ത ശേഷമാണ് പാറ്റ് കമ്മിൻസിന്‍റെ നേതൃത്വത്തിലുള്ള ടീം യാത്ര തിരിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യക്ക് പരമ്പര ജയം അനിവാര്യമാണ്. ഫെബ്രുവരി 9-ാം തിയതി നാഗ്‌പൂരിലാണ് ഒന്നാം ടെസ്റ്റ് തുടങ്ങുക. ദില്ലി, ധരംശാല, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ. 2021ൽ 2-1ന് ജയിച്ച ഇന്ത്യയാണ് നിലവിൽ പരമ്പര ജേതാക്കൾ.

ഇനി മുതൽ ബോർഡർ-ഗാവസ്‌കർ പരമ്പരയിൽ ആഷസിന് സമാനമായി അഞ്ച് ടെസ്റ്റുകളായിരിക്കും ഇന്ത്യയും ഓസ്‌ട്രേലിയയും കളിക്കുക എന്ന പ്രത്യേകതയുമുണ്ട്. ഇക്കുറി ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സരങ്ങളുള്ള ഏകദിന സീരീസിലും ഇരു ടീമുകളും കളിക്കും.

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ്‌ സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.  

ഐതിഹാസികം; കപില്‍ ദേവിന്‍റെയും ജസ്‌പ്രീത് ബുമ്രയുടേയും നേട്ടത്തിനൊപ്പം മുഹമ്മദ് സിറാജ്
 

PREV
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര