മത്സരശേഷം കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ ഡ്രസിംഗ് റൂമിൽ വെച്ച് നടന്ന ചടങ്ങിൽ ടീം ഫിസിയോ യോഗേഷ് കുമാറാണ് മെഡൽ ജേതാവിനെ പ്രഖ്യാപിച്ചത്.

കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ-8ൽ എത്തിയപ്പോള്‍ ബാറ്റുകൊണ്ട് തിളങ്ങിയത് ഇഷാന്‍ കിഷനും പന്തുകൊണ്ട് തിളങ്ങിയത് ഹാര്‍ദ്ദിക് പാണ്ഡ്യയുമായിരുന്നു. എന്നാല്‍ മത്സരശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂമില്‍വെച്ച് നല്‍കുന്ന ഇംപാക്ട് പ്ലേയര്‍ സ്വന്തമാക്കിയത് ഇഷാനോ ഹാര്‍ദ്ദിക്കോ ആയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ബാറ്റിംഗിലും ഫീൽഡിംഗിലും നിർണ്ണായക പ്രകടനം കാഴ്ചവെച്ച ഓള്‍ റൗണ്ടര്‍ ശിവം ദുബെയാണ് ഡ്രസിംഗ് റൂമിലെ 'ഇംപാക്ട് പ്ലെയർ' മെഡൽ സ്വന്തമാക്കിയത്. ഹാർദിക്കിന്‍റെയും കിഷന്‍റെയും ബുമ്രയുടെയുമെല്ലാം മികച്ച പ്രകടനങ്ങളെ മറികടന്നാണ് ദുബെ ഈ അംഗീകാരം നേടിയത്.

Add Asianetnews as a Preferred SourcegooglePreferred

മത്സരശേഷം കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ ഡ്രസിംഗ് റൂമിൽ വെച്ച് നടന്ന ചടങ്ങിൽ ടീം ഫിസിയോ യോഗേഷ് കുമാറാണ് മെഡൽ ജേതാവിനെ പ്രഖ്യാപിച്ചത്. സിക്സറുകൾ അടിക്കുന്നതിലും നിർണ്ണായകമായ ക്യാച്ചുകൾ എടുക്കുന്നതിലും ഇദ്ദേഹം മിടുക്കനാണ്. തന്‍റെ ഭക്ഷണക്രമത്തിന്‍രെ കാര്യത്തിലും ഇദ്ദേഹം വളരെ ശ്രദ്ധാലുവാണ്. ബാറ്റിംഗിലും ഫീൽഡിംഗിലും ഇന്നത്തെ മത്സരത്തിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തി എന്നു പറഞ്ഞാണ് ശിവം ദുബെയുടെ പേര് യോഗേഷ് കുമാർ പ്രഖ്യാപിച്ചത്.

View post on Instagram

മെഡൽ സ്വീകരിച്ച ശേഷം സംസാരിക്കവെ, തന്‍റെ ഫീൽഡിംഗ് നിലവാരം മെച്ചപ്പെടുത്തിയതിന് ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ടി. ദിലീപിനാണ് ദുബെ നന്ദി പറഞ്ഞു. ഇതൊരു പ്രധാനപ്പെട്ട മത്സരമായിരുന്നു. നിർണ്ണായക റൺസ് നേടാനും രണ്ട് ക്യാച്ചുകൾ എടുക്കാനും എനിക്ക് സാധിച്ചു. ഇതിനെല്ലാം പിന്നിൽ എന്‍റെ പ്രചോദനമായ ദിലീപ് സാറാണ്- ദുബെ പറഞ്ഞു. മത്സരത്തിൽ 17 പന്തിൽ 27 റൺസ് നേടിയ ദുബെ, ഫീൽഡിംഗിൽ രണ്ട് സുപ്രധാന ക്യാച്ചുകളും കൈക്കലാക്കിയിരുന്നു. ഇന്ത്യൻ ഡ്രസിംഗ് റൂമിലെ ഈ മെഡൽ ദാന ചടങ്ങ് ബിസിസിഐ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക