ഇന്‍ഡോർ ടെസ്റ്റ്: തയ്യാറെടുപ്പുകള്‍ ഗംഭീരമാക്കി ഇരു ടീമുകളും; കാത്തിരിക്കുന്ന മാറ്റങ്ങള്‍

Published : Feb 27, 2023, 08:01 PM ISTUpdated : Feb 27, 2023, 08:03 PM IST
ഇന്‍ഡോർ ടെസ്റ്റ്: തയ്യാറെടുപ്പുകള്‍ ഗംഭീരമാക്കി ഇരു ടീമുകളും; കാത്തിരിക്കുന്ന മാറ്റങ്ങള്‍

Synopsis

ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് അമ്മയുടെ അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയതിനാൽ സ്റ്റീവ് സ്‍മിത്തായിരിക്കും ഓസീസ് ടീമിനെ നയിക്കുക

ഇൻഡോർ: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന് മറ്റന്നാൾ ഇൻഡോറിൽ തുടക്കമാകും. ആദ്യ രണ്ട് ടെസ്റ്റും സ്വന്തമാക്കിയ ഇന്ത്യക്ക് ഈ മത്സരം ജയിച്ചാൽ പരമ്പര സ്വന്തമാക്കുന്നതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിലും എത്താം. ഇതോടൊപ്പം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനവും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നു. മത്സരത്തിന് മുന്നോടിയായി ഇന്ത്യ, ഓസീസ് ടീമുകള്‍ ഹോള്‍ക്കർ സ്റ്റേഡിയത്തിലെത്തി പരിശീലനം ആരംഭിച്ചു. മാറ്റങ്ങളോടെയാവും ഇരു ടീമുകളും ഇന്‍ഡോറില്‍ ഇറങ്ങുക. തുടരെ പരാജയപ്പെടുന്ന കെഎൽ രാഹുലിന് പകരം ശുഭ്‍മാൻ ഗിൽ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന.

ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് അമ്മയുടെ അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയതിനാൽ സ്റ്റീവ് സ്‍മിത്തായിരിക്കും
ഓസീസ് ടീമിനെ നയിക്കുക. പരിക്കേറ്റ ഡേവിഡ് വാര്‍ണർക്കും ഇനി പരമ്പരയിൽ കളിക്കാനാവില്ല. പേസർ ജോഷ് ഹേസല്‍വുഡ് പരിക്ക് മാറാതെ മടങ്ങിയതും തിരിച്ചടിയാണ്. ഇതേസമയം രണ്ട് മടങ്ങിവരവുകള്‍ ഓസീസിന് ടീമിന് പ്രതീക്ഷയാകുന്നുണ്ട്. മിച്ചല്‍ സ്റ്റാർക്കും കാമറൂണ്‍ ഗ്രീനും ഇന്‍ഡോറില്‍ ഓസീസിനായി ഇറങ്ങും. ഇന്‍ഡോറിലെ പിച്ച് പേസിനും ബൗണ്‍സിനും അനുകൂലമായതിനാല്‍ ഇരു ടീമും മൂന്ന് വീതം പേസർമാരെ അണിനിരത്തുമോ എന്നതാണ് ഏറ്റവും വലിയ ആകാംക്ഷ. 

മൂന്നാം ടെസ്റ്റിനുള്ള ഓസീസ് സ്ക്വാഡ്: സ്റ്റീവ് സ്മിത്ത്(ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റർ ഹാന്‍സ്‍കോമ്പ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാർനസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മർഫി, മിച്ചല്‍ സ്റ്റാർക്ക്, മാറ്റ് കുനെമാന്‍. 

അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്. 

ഇന്‍ഡോറില്‍ കളി കാര്യമാകും; ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി സ്റ്റാർക്ക്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇങ്ങനെ അവഗണിക്കാന്‍ മാത്രം സഞ്ജു എന്ത് തെറ്റാണ് ചെയ്തത്', ഗംഭീറിനോട് ചോദ്യവുമായി മുന്‍ സഹതാരം
മുഷ്താഖ് അലി ട്രോഫിയിയില്‍ ഹാട്രിക്കുമായി ഇന്ത്യൻ ഓള്‍ റൗണ്ടര്‍, എന്നിട്ടും ആന്ധ്രക്ക് തോല്‍വി