
ടൊറോന്റോ: ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം. കാനഡയിലെ ഗ്ലോബല്‍ ട്വന്റി 20 ലീഗിന് ശേഷം ക്രിക്കറ്റ് മതിയാക്കുമെന്ന് മക്കല്ലം പറഞ്ഞു. നാല് വര്‍ഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മക്കല്ലം വിരമിച്ചിരുന്നു.
ട്വിറ്ററിലാണ് മക്കല്ലം തന്റെ പ്രഖ്യാപനം അറിയിച്ചത്. യൂറോ ടി20 സ്ലാമില്‍ കളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലം തീരുമാനം പിന്‍വലിക്കുകയായിരുന്നു. പരിശീലകന്റെ വേഷത്തില്‍ ക്രിക്കറ്റില്‍ തുടരുകയാണ് ആഗ്രഹമെന്ന് മക്കല്ലം പറഞ്ഞു.
2015ലെ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ ഫൈനലിലെത്തിച്ച മക്കല്ലം രാജ്യത്തിനായി 101 ടെസ്റ്റിലും 260 ഏകദിനത്തിലും 71 ട്വന്റി 20യിലും കളിച്ചിട്ടുണ്ട്. അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യുന്നതില്‍ പ്രഗത്ഭനായിരുന്ന മക്കല്ലം ഐപിഎല്ലിലും തിളങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!