ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

Published : Aug 05, 2019, 09:21 PM ISTUpdated : Aug 05, 2019, 11:29 PM IST
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

Synopsis

ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാല്‍ ഏകദിന- ടി20 മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കും.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാല്‍ ഏകദിന- ടി20 മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കും. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

93 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള 36കാരന്‍ 439 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ബൗളര്‍മാരില്‍ എട്ടാമനാണ് സ്റ്റെയ്ന്‍. പേസര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനവും സ്റ്റെയ്‌നിനുണ്ട്. 

അഞ്ച് പത്ത് വിക്കറ്റ് നേട്ടവും 26 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്റ്റെയ്ന്‍ സ്വന്താക്കി. 7/51 ആണ് ടെസ്റ്റ് കരിയറിലെ സ്റ്റെയിനിന്റെ ഏറ്റവു മികച്ച പ്രകടനം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഹിബ്‌സാദാ ഫര്‍ഹാന്‍ നയിക്കുന്നു, ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍; ഗ്രൂപ്പ് സ്റ്റേജ് കഴിഞ്ഞപ്പോള്‍ റണ്‍വേട്ടക്കാരുടെ പട്ടികയിങ്ങനെ
സഞ്ജു സാംസണിന്റെ ഭാവി തുലാസില്‍, നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ; ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലില്ലെന്ന് റിപ്പോര്‍ട്ട്