Latest Videos

ടീം തെരഞ്ഞെടുക്കുന്നത് ഞാനായിരുന്നെങ്കില്‍ ആദ്യം ഉള്‍പ്പെടുത്തക അവനെ; ഇന്ത്യന്‍ താരത്തെക്കുറിച്ച് ബ്രെറ്റ് ലീ

By Web TeamFirst Published Mar 21, 2023, 7:44 PM IST
Highlights

ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ഉമ്രാന്‍ മാലിക് ടീമിലെ സ്വാഭാവിക ചോയ്സ് ആവേണ്ടതാണ്. എന്നാല്‍ മാലിക്കിന് ഇതുവരെ അവസരം നല്‍കിയിട്ടില്ല. ഉമ്രാന്‍ മാലിക്കിനെ ഏകദിനങ്ങളില്‍ മാത്രമല്ല കഴിഞ്ഞ ടി20 ലോകകപ്പിലും ടെസ്റ്റ് ടീമിലും കളിപ്പിക്കേണ്ടതായിരുന്നുവെന്നും ലീ പറഞ്ഞു.

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ ടീമില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ മത്സരത്തിലെ ജയത്തിനുശേഷം വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തില്‍ തകര്‍ന്നടിഞ്ഞ ടീം ഇന്ത്യ ചെന്നൈയില്‍ മൂന്നാം മത്സരത്തിനിറങ്ങുന്നത് പരമ്പര കൈവിടുമെന്ന ഭീതിയിലാണ്. ആദ്യ മത്സരത്തില്‍ ഉജ്വലമായി പന്തെറിഞ്ഞ മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും രണ്ടാം മത്സരത്തില്‍ അവസരം പോലും നല്‍കാതെയാണ് ഓസീസ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും തകര്‍ത്തടിച്ചത്. ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ പേസ് നിരയില്‍ ഉമ്രാന്‍ മാലിക്കിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഓസീസ് പേസര്‍ ബ്രെറ്റ് ലീ. തന്‍റെ ഫസ്റ്റ് ഇലവനില്‍ ഉമ്രാന്‍ എന്തായാലും ഉണ്ടാവുമെന്ന് ബ്രെറ്റ് ലീ സ്പോര്‍ട്സ് ടോക്കിനോട് പറഞ്ഞു.

ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ഉമ്രാന്‍ മാലിക് ടീമിലെ സ്വാഭാവിക ചോയ്സ് ആവേണ്ടതാണ്. എന്നാല്‍ മാലിക്കിന് ഇതുവരെ അവസരം നല്‍കിയിട്ടില്ല. ഉമ്രാന്‍ മാലിക്കിനെ ഏകദിനങ്ങളില്‍ മാത്രമല്ല കഴിഞ്ഞ ടി20 ലോകകപ്പിലും ടെസ്റ്റ് ടീമിലും കളിപ്പിക്കേണ്ടതായിരുന്നുവെന്നും ലീ പറഞ്ഞു.ഞാനായിരുന്നു ടീമിനെ തെരഞ്ഞെടുക്കുന്നതെങ്കില്‍ അവനെ തീര്‍ച്ചയായും ഉള്‍പ്പെടുത്തുമായിരുന്നു. കാരണം അവന്‍റെ പന്തുകളുടെ വേഗത തന്നെ.ഇത്തരം ബൗളര്‍മാരെ സംരക്ഷിക്കേണ്ടതുണ്ട് എന്നത് ശരിതന്നെയാണ്. പക്ഷെ അവര്‍ക്ക് അവസരവും നല്‍കണം.അതിലൂടെ മാത്രമെ അവര്‍ക്ക് ബാറ്റര്‍മാരെ വിറപ്പിക്കാനും മികവിലേക്ക് ഉയരാനുമാവൂ എന്നും ബ്രെറ്റ് ലീ പറഞ്ഞു.

വിസ്‌ഡന്‍റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടീം; ഇന്ത്യയില്‍ നിന്ന് 3 പേര്‍, പരിക്കിനിടയിലും തിളങ്ങി ബുമ്ര

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലുണ്ടെങ്കിലും ഉമ്രാന് ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ ഷമിക്കും സിറാജിനുമൊപ്പം ബാറ്റിംഗ് കൂടി കണക്കിലെടുത്ത് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ആണ് പ്ലേയിംഗ് ഇലവനിലെത്തിയത്. എന്നാല്‍ ഷര്‍ദ്ദുലിന് രണ്ടോവര്‍ മാത്രമെ എറിയാനായുള്ളു. രണ്ടാം മത്സരത്തിലാകട്ടെ ഷര്‍ദ്ദുലിന് പകരം അക്സര്‍ പട്ടേല്‍ ടീമിലെത്തി. ചെന്നൈയിലെ പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന മൂന്നാം ഏകദിനത്തിലും ഉമ്രാന്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കാനുള്ള സാധ്യത വിരളമാണ്.

click me!