പ്രിയപ്പെട്ട ഇന്ത്യന്‍ ബാറ്റ്സ്മാനെ തെരഞ്ഞെടുത്ത് ബ്രയാന്‍ ലാറ; അത് കോലിയോ രോഹിത്തോ അല്ല

Published : Mar 10, 2020, 06:20 PM IST
പ്രിയപ്പെട്ട ഇന്ത്യന്‍ ബാറ്റ്സ്മാനെ തെരഞ്ഞെടുത്ത് ബ്രയാന്‍ ലാറ; അത് കോലിയോ രോഹിത്തോ അല്ല

Synopsis

രാഹുല്‍ ഒരു ക്ലാസ് താരമാണ്. രാഹുലിന്റെ ബാറ്റിംഗ് കാണാനും എനിക്കേറെ ഇഷ്ടമാണ്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രാഹുലിനെ എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താതിരുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല.

മുംബൈ: പ്രിയപ്പെട്ട ഇന്ത്യന്‍ താരത്തെ തെരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ അല്ല ലാറയുടെ പ്രിയപ്പെട്ട ഇന്ത്യന്‍ ബാറ്റ്സ്മാന്‍. അത് കെ എല്‍ രാഹുലാണ്. കെ എല്‍ രാഹുലിന്റെ ബാറ്റിംഗിന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തിന്റെ കളി കണ്ടുകൊണ്ടിരിക്കാനാണ് ഇഷ്ടമെന്നും ലാറ സ്പോര്‍ട്സ് സ്റ്റാറിനോട് പറഞ്ഞു.

രാഹുല്‍ ഒരു ക്ലാസ് താരമാണ്. രാഹുലിന്റെ ബാറ്റിംഗ് കാണാനും എനിക്കേറെ ഇഷ്ടമാണ്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രാഹുലിനെ എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താതിരുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല. ഏത് ഫോര്‍മാറ്റിലായിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ രാഹുലിനാവും. എക്കാലത്തെയും ഇന്ത്യന്‍ ടീമിനെ എടുത്താലും കോലിയുടെ പേര് കഴിഞ്ഞാല്‍ ആദ്യം പരിഗണിക്കേണ്ട പേര് രാഹുലിന്റേതാണ്-ലാറ പറഞ്ഞു.

ടെസ്റ്റ് മത്സരങ്ങള്‍ നാലു ദിവസമായാലും അഞ്ച് ദിവസമായാലും ഫലം ഉണ്ടാവണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും ലാറ പറഞ്ഞു.ടെസ്റ്റ് ക്രിക്കറ്റ് നാലു ദിവസമോ അഞ്ച് ദിവസമോ എന്നത് വലിയ വിഷയമല്ല. ഫലം ഉണ്ടാകുന്നത് കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്-ലാറ വ്യക്തമാക്കി.

PREV
click me!

Recommended Stories

ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍