
ലോക ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം എച്ച് എസ് പ്രണോയ് രണ്ടാം റൗണ്ടിൽ കടന്നു. പ്രണോയ് ഒന്നിനെതിരെ രണ്ട് ഗെയ്‌മുകൾക്ക് ഫിൻലൻഡ് താരം ഏതു ഹെയ്നോയെ തോൽപിച്ചു. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമായിരുന്നു പ്രണോയിയുടെ ജയം. സ്കോർ 17-21, 21-10, 21-11.
ഇന്ത്യയുടെ സായ് പ്രണീതും രണ്ടാം റൗണ്ടിലെത്തി. സായ് പ്രണീത് ആദ്യറൗണ്ടിൽ കനേഡിയന്‍ താരം ജെയ്‌സൺ ആന്‍റണിയെ തോൽപ്പിച്ചു. നേരിട്ടുള്ള ഗെയ്‌മുകൾക്കായിരുന്നു സായ് പ്രണീതിന്‍റെ ജയം. സ്‌കോര്‍- 21-17, 21-16. കെ ശ്രീകാന്ത്, സമീർ വർമ്മ എന്നിവർക്കും ഇന്ന് ആദ്യറൗണ്ട് മത്സരമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!