രവി ശാസ്‌ത്രിക്കൊപ്പം ആരൊക്കെ; തിയതി പ്രഖ്യാപിച്ച് ബിസിസിഐ

By Web TeamFirst Published Aug 19, 2019, 5:55 PM IST
Highlights

ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചുമാരെയും ഫിസിയോ, സ്‌ട്രെങ്‌ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച്, അഡ്‌മിനി‌സ്‌ട്രേറ്റീവ് മാനേജര്‍ എന്നിവരെയുമാണ് തെരഞ്ഞെടുക്കാനുള്ളത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സപ്പോര്‍ട്ട് സ്റ്റാഫിനെ വ്യാഴാഴ്‌ച പ്രഖ്യാപിക്കും. തിങ്കളാഴ്‌ച ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ വ്യാഴാഴ്‌ചയാണ് അവസാനിക്കുകയെന്ന് ബിസിസിഐ അറിയിച്ചു. മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ് അധ്യക്ഷനായ സമിതിയാണ് സപ്പോര്‍ട്ട് സ്റ്റാഫിനെ തെരഞ്ഞെടുക്കുക. മുഖ്യ പരിശീലകനായി രവി ശാസ്‌ത്രിയെ നേരത്തെ നിലനിര്‍ത്തിയിരുന്നു. 

ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചുമാരെയും ഫിസിയോ, സ്‌ട്രെങ്‌ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച്, അഡ്‌മിനി‌സ്‌ട്രേറ്റീവ് മാനേജര്‍ എന്നിവരെയുമാണ് തെരഞ്ഞെടുക്കാനുള്ളത്. ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നതിനാല്‍ ബൗളിംഗ് പരിശീലകനായി ഭരത് അരുണ്‍ തുടരാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യന്‍ ഫീല്‍ഡിംഗ് നിലവാരം ഉയര്‍ത്തിയ ആര്‍ ശ്രീധര്‍ തുടരാന്‍ സാധ്യതയുണ്ടെങ്കിലും ജോണ്ടി റോഡ്‌സിനെ പോലൊരു ഇതിഹാസം അപേക്ഷിച്ചിരിക്കുന്നത് വെല്ലുവിളിയാണ്. നാലാം നമ്പറില്‍ വ്യക്തമായ പരിഹാരം കണ്ടെത്താന്‍ കഴി‍യാത്ത സഞ്ജയ് ബാംഗര്‍ ബാറ്റിംഗ് പരിശീലകസ്ഥാനത്ത് തുടരാന്‍ സാധ്യതയില്ല. വിക്രം റാത്തോര്‍, പ്രവീണ്‍ ആംറെ എന്നിവര്‍ ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ട്. 

click me!