'രാഹുലും ജയ്സ്വാളും തുടരണം, മൂന്നാം നമ്പറില്‍ അയാള്‍ എത്തണം'; ഇന്ത്യയുടെ തലവേദനയ്ക്ക് മരുന്നുമായി പൂജാര

Published : May 27, 2025, 03:14 PM ISTUpdated : May 27, 2025, 03:15 PM IST
'രാഹുലും ജയ്സ്വാളും തുടരണം, മൂന്നാം നമ്പറില്‍ അയാള്‍ എത്തണം'; ഇന്ത്യയുടെ തലവേദനയ്ക്ക് മരുന്നുമായി പൂജാര

Synopsis

ബാറ്റിങ് ലൈനപ്പില്‍ ആരൊക്കെ ഏതൊക്കെ സ്ഥാനങ്ങളിലെത്തുമെന്ന കാര്യം ടീം പ്രഖ്യാപനത്തില്‍ വ്യക്തമാക്കാൻ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ തയാറായിരുന്നില്ല

വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും വിരമിക്കല്‍ ഇന്ത്യയുടെ ടെസ്റ്റ് ബാറ്റിങ് നിരയില്‍ വലിയ ശൂന്യതയാണ് വരുത്തിയിരിക്കുന്ന്. യശസ്വി ജയ്സ്വാള്‍, ശുഭ്മാൻ ഗില്‍, കെ എല്‍ രാഹുല്‍ എന്നിങ്ങനെ മുൻനിര ബാറ്റര്‍മാർ ഇംഗ്ലണ്ട് പര്യടനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ബാറ്റിങ് ലൈനപ്പില്‍ ആരൊക്കെ ഏതൊക്കെ സ്ഥാനങ്ങളിലെത്തുമെന്ന കാര്യം ടീം പ്രഖ്യാപനത്തില്‍ വ്യക്തമാക്കാൻ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ തയാറായിരുന്നില്ല.

എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ദീര്‍ഘകാലം ഇന്ത്യയ്ക്കായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുള്ള ചേതേശ്വര്‍ പൂജാര.

"ബോര്‍‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയില്‍ ഓപ്പണിങ്ങിനിറങ്ങിയത് കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളുമാണ്. ഇരുവരും അതേ സ്ഥാനത്ത് തുടരണം. ഇനി മൂന്നാം നമ്പറിലേക്ക് വരാം. ഈ സാഹചര്യത്തില്‍ ശുഭ്മാൻ ഗില്‍ മൂന്നാം നമ്പറില്‍ തുടരുമോ അല്ലെങ്കില്‍ നാലാം സ്ഥാനത്തേക്ക് ചുവടുമാറ്റുമോയെന്ന് പറയാനാകില്ല. ഗില്‍ ഇനി നാലാം സ്ഥാനത്താണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ അഭിമന്യു ഈശ്വരനോ കരുണ്‍ നായരോ മൂന്നാം നമ്പറില്‍ ക്രീസിലെത്തണം. പക്ഷേ, ഗില്ലിനെ മൂന്നാം നമ്പറില്‍ തന്നെ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്," പൂജാര വ്യക്തമാക്കി.

ആദ്യമായി ഇന്ത്യൻ ടീമിനെ നയിക്കാനിറങ്ങുന്ന ഗില്ലിന് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണെന്ന മുന്നറിയിപ്പും പൂജാര നല്‍കിയിട്ടുണ്ട്.

"ഇംഗ്ലണ്ടിലേക്ക് പോകുമ്പോള്‍, അവിടെ പരിശീലനം നടത്തുമ്പോള്‍ ഏതൊക്കെ ഷോട്ടുകള്‍ കളിക്കാം എന്ന കാര്യത്തില്‍ ധാരണ ലഭിക്കും. ന്യൂ ബോള്‍ സമയത്ത് ചില ഷോട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതായി വന്നേക്കും. ഓസ്ട്രേലിയയിലെ വിക്കറ്റുകള്‍ക്ക് സമാനമായിരിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട് ആദ്യ സെഷനില്‍ കൂടുതല്‍ കരുതലാവശ്യമാണ്," പൂജാര കൂട്ടിച്ചേര്‍ത്തു.

"പന്തിന് പഴക്കം സംഭവിക്കുമ്പോള്‍ കൂടുതല്‍ ഷോട്ടുകള്‍ കളിക്കാനാകും. ഗില്‍ മൂന്ന് അല്ലെങ്കില്‍ നാല് സ്ഥാനങ്ങളില്‍ എത്തുകയും ഇന്ത്യയ്ക്ക് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്താല്‍ ശൈലിയില്‍ മാറ്റം വരുത്തേണ്ടതായി വരും. അത് ചെയ്യാനുള്ള മികവ് ഗില്ലിനുണ്ട്. ഇംഗ്ലണ്ടിലെത്തിക്കഴിയുമ്പോള്‍ എന്ത് ചെയ്യണമെന്നതില്‍ ഗില്ലിന് വ്യക്തത ലഭിക്കും," പൂജാര പറഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

ഏകദിന റാങ്കിംഗ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി രോഹിത് ശര്‍മ, വിരാട് കോലി തൊട്ടുപിന്നില്‍, രാഹുലിനും നേട്ടം
ഗില്ലിന് പകരം ഓപ്പണറായി സഞ്ജു?, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ, സാധ്യതാ ഇലവൻ