ഇഷാന്‍ കിഷനല്ല, രോഹിത്തിനൊപ്പം ഓപ്പണറായി വിദേശി; മുംബൈ ഇന്ത്യന്‍സിന്‍റെ ശക്തമായ ഇലവന്‍

Published : Mar 29, 2023, 04:09 PM ISTUpdated : Mar 29, 2023, 04:12 PM IST
ഇഷാന്‍ കിഷനല്ല, രോഹിത്തിനൊപ്പം ഓപ്പണറായി വിദേശി; മുംബൈ ഇന്ത്യന്‍സിന്‍റെ ശക്തമായ ഇലവന്‍

Synopsis

നാലാമനായി ലോക ടി20 റാങ്കിംഗിലെ ഒന്നാംസ്ഥാനക്കാരന്‍ സൂര്യകുമാര്‍ യാദവായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല

മുംബൈ: ഐപിഎല്‍ പതിനാറാം സീസണിന് മുമ്പ് കണക്ക് കൂട്ടലും കിഴിക്കലും ആരാധകര്‍ തുടങ്ങിക്കഴിഞ്ഞു. ഇതില്‍ മുന്നില്‍ നില്‍ക്കുന്ന ആരാധകക്കൂട്ടങ്ങളിലൊന്ന് മുംബൈ ഇന്ത്യന്‍സിന്‍റേതാണ്. പേസ് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ വരുമ്പോള്‍ ഓപ്പണിംഗില്‍ രോഹിത്തിനൊപ്പം ഇഷാന്‍ കിഷനാകുമോ എന്നതാണ് ചോദ്യം. 

എന്നാല്‍ സൂചനകള്‍ പ്രകാരം രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഓപ്പണറായേക്കും. മുമ്പ് ഇന്ത്യക്കെതിരെ ഇന്ത്യയില്‍ വച്ച് ഓപ്പണറായി ഇറങ്ങിയ ഗ്രീന്‍ ഞെട്ടിച്ചിരുന്നു. അതിനാല്‍ മിനി താരലേലത്തില്‍ ഇരുപത്തിമൂന്നുകാരനായ ഗ്രീനിനെ 17.50 കോടി രൂപയ്‌ക്കാണ് മുബൈ ഇന്ത്യന്‍സ് ചൂണ്ടിയത്. ഇന്ത്യക്കെതിരെ ഇന്ത്യയില്‍ വച്ച് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ സഹിതം 118 റണ്‍സ് നേടിയ ഗ്രീനിന്‍റെ ആക്രമണ ബാറ്റിംഗ് വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതോടൊപ്പം ഗ്രീനിന്‍റെ ബൗളിംഗും ടീമിന് നിര്‍ണായകമാണ്. എന്നാല്‍ ബൗളിംഗ് ഓപ്‌ഷനുകള്‍ ഏറെയുള്ളതിനാല്‍ ഗ്രീനിന്‍റെ വര്‍ക്ക്‌ലോഡ് ക്രമീകരണം മുംബൈക്ക് ശ്രദ്ധിക്കേണ്ടതുണ്ട്. 

ഇങ്ങനെ വന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാകും മൂന്നാം നമ്പറില്‍. നാലാമനായി ലോക ടി20 റാങ്കിംഗിലെ ഒന്നാംസ്ഥാനക്കാരന്‍ സൂര്യകുമാര്‍ യാദവായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇതിന് ശേഷം വരിക തിലക് വര്‍മ്മയും ടിം ഡേവിഡുമായിരിക്കും. ടിമ്മിന്‍റെ ഫിനിഷിംഗ് മികവ് മുംബൈക്ക് ഈ സീസണിലും നിര്‍ണായകമാണ്. സ്ട്രൈക്ക് റേറ്റാണ് ടിം ഡേവിഡിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. തിലക് വര്‍മ്മ ടീം ഇന്ത്യയുടെ ഭാവി പദ്ധതികളിലുള്ള താരങ്ങളില്‍ ഒരാളാണ്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ 397 റണ്‍സ് നേടിയിരുന്നു. രമന്‍ന്ദീപ് സിംഗാണ് മറ്റൊരു നിര്‍ണായക താരം. എന്നാല്‍ കഴിഞ്ഞ സീസണിനേക്കാള്‍ മികച്ച പ്രകടനം രമന്‍ദീപിന് പുറത്തെടുക്കേണ്ടതുണ്ട്.

ജോഫ്ര ആര്‍ച്ചര്‍, അര്‍ഷാദ് ഖാന്‍, കുമാര്‍ കാര്‍ത്തികേയ, ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫ് എന്നിവരായിരിക്കും ബൗളിംഗ് നിരയില്‍ എത്താന്‍ സാധ്യത. ഇവരില്‍ ഏറ്റവും ശ്രദ്ധേയനാവാന്‍ പോകുന്ന താരം ജോഫ്ര ആര്‍ച്ചറാണ്. കാത്തിരിപ്പിനൊടുവില്‍ ഐപിഎല്ലിലേക്ക് തിരിച്ചുവരുന്ന ആര്‍ച്ചര്‍ ഫോമിലെത്തിയാല്‍ ഏത് ബാറ്റിംഗ് മുന്‍നിരയും വിറയ്‌ക്കും. മുംബൈ പേസ് നിരയുടെ കുന്തമുനയായിരുന്ന ജസ്‌പ്രീത് ബുമ്രയുടെ അഭാവം പൂര്‍ണമായും നികത്താന്‍ ആര്‍ച്ചറിന് കഴിയണം. 

മനസില്‍ സഞ്ജുവോ; നാലാം നമ്പര്‍ ചര്‍ച്ച വീണ്ടും തുടങ്ങണമെന്ന് സഹീര്‍ ഖാന്‍

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര