
ഗയാന: 2024ലെ ട്വന്‍റി 20 ലോകകപ്പിനായി ഒരു വര്‍ഷം മുമ്പേ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലിലെത്താതെ പോയതിന്‍റെ എല്ലാ പഴിയും മറികടക്കാനാണ് ഈ നീക്കം. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിരയെയാണ് അടുത്ത ലോകകപ്പിനായി സെലക്‌ടര്‍മാര്‍ തയ്യാറാക്കുന്നത്. സീനിയര്‍ താരങ്ങളും സ്റ്റാര്‍ ബാറ്റര്‍മാരായ രോഹിത് ശര്‍മ്മയും വിരാട് കോലിയും പോലും ടീമിന്‍റെ പദ്ധതികളിലില്ല. യുവനിര പ്രതീക്ഷിച്ച മികവിലേക്ക് ഉയരാത്തപ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ബാറ്റ് കൊണ്ട് മുന്നില്‍ നിന്ന് നയിക്കാനാകുന്നില്ല എന്നൊരു വലിയ പ്രശ്‌നം ടീം നേരിടുന്നുണ്ട്.
പരിക്കിനും ശസ്‌ത്രക്രിയക്കും ശേഷം കാര്യമായി പന്ത് എറിയാതിരുന്നത് ഹാര്‍ദിക് പാണ്ഡ്യയെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് ശേഷം ബൗളിംഗ് പുനരാരംഭിച്ചെങ്കിലും ബാറ്റ് കൊണ്ട് ഫോമിലേക്ക് എത്താന്‍ പാണ്ഡ്യക്കായിട്ടില്ല. ഇന്ത്യ സെമിയില്‍ തോറ്റ് മടങ്ങിയ 2022 ട്വന്‍റി 20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ കളിച്ച 9 രാജ്യാന്തര മത്സരങ്ങളിലെ ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് റെക്കോര്‍ഡ് വരും ലോകകപ്പിന് മുമ്പ് ഒട്ടും പ്രതീക്ഷാനിര്‍ഭരമല്ല. 9 കളികളില്‍ ആറ് തവണയാണ് 30ല്‍ താഴെ സ്കോറില്‍ പാണ്ഡ്യ പുറത്തായത്. ഇത്രയും കളികളില്‍ 173 റണ്‍സ് മാത്രം നേടിയപ്പോള്‍ 24.71 ബാറ്റിംഗ് ശരാശരിയും 115.33 സ്ട്രൈക്ക് റേറ്റും മാത്രമേ താരത്തിനുള്ളൂ. പുറത്താവാതെ നേടിയ 30* റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഫിനിഷറുടെ റോളില്‍ നിന്ന് മാറി മധ്യനിരയില്‍ മറ്റ് നമ്പറുകളില്‍ പരീക്ഷിക്കുന്നത് പാണ്ഡ്യയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ട് എന്നുവേണം കരുതാന്‍.
വെസ്റ്റ് ഇന്‍ഡീസിന് എതിരായ അഞ്ച് ട്വന്‍റി 20കളുടെ പരമ്പരയില്‍ ടീം ഇന്ത്യയെ ഇപ്പോള്‍ നയിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. ട്രിനിഡാഡ് വേദിയായ ആദ്യ മത്സരത്തില്‍ ഇന്ത്യ നാല് റണ്‍സിന് തോറ്റപ്പോള്‍ പാണ്ഡ്യക്ക് 19 പന്തില്‍ മൂന്ന് ബൗണ്ടറികളോടെ 19 റണ്‍സ് മാത്രമാണ് നേടാനായത്. അഞ്ചാമനായി ക്രീസിലെത്തിയ പാണ്ഡ്യ, ജേസന്‍ ഹോള്‍ഡറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. രാജ്യാന്തര കരിയറില്‍ 66 ട്വന്‍റി 20 ഇന്നിംഗ്‌സുകള്‍ കളിച്ച ഹാര്‍ദിക് 25.29 ശരാശരിയിലും 141.29 പ്രഹശേഷിയിലും 1290 റണ്‍സും 8.12 ഇക്കോണമിയില്‍ 70 വിക്കറ്റും പേരിലാക്കിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ രണ്ടാം ടി20യില്‍ ഞായറാഴ്‌ച വിന്‍ഡീസിനെ നേരിടും.
Read more: വിരാട് കോലി vs രോഹിത് ശര്‍മ്മ; പൊല്ലാപ്പിലാക്കുന്ന ചോദ്യത്തിന് മറുപടിയുമായി വിന്‍ഡീസ് താരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!