കരീബിയന്‍ പ്രീമിയര്‍ ലീഗ്: ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഫൈനലില്‍

Published : Sep 08, 2020, 10:34 PM IST
കരീബിയന്‍ പ്രീമിയര്‍ ലീഗ്: ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഫൈനലില്‍

Synopsis

ആദ്യം ബാറ്റ് ചെയ്ത തലവാസിന് സ്കോര്‍ ബോര്‍ഡിന്‍ റണ്ണെത്തും മുമ്പെ വിക്കറ്റ് നഷ്ടമായി. ബ്ലാക്‌വുഡിനെ അകീല്‍ ഹസൈന്‍ പുറത്താക്കി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറാനാവാതിരുന്ന തലവാസിന് ഗ്ലെന്‍ ഫിലിപ്പിനെയും(2), മുജീബ് ഉര്‍ റഹ്മാനെയും(0), ആസിഫ് അലിയെയും(4) പിന്നാലെ നഷ്ടമായതോടെ 25-4 എന്ന സ്കോറിലേക്ക് കൂപ്പുകുത്തി.

ജമൈക്ക: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തലവാസിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത തലവാസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗില്‍ ലെന്‍ഡന്‍ സിമണ്‍സും ടിയോണ്‍ വെബ്‌സ്റ്ററും തിളങ്ങിയതോടെ അഞ്ചോവര്‍ ബാക്കി നിര്‍ത്തി നൈറ്റ് റൈഡേഴ്സ് അനായാസ ജയം സ്വന്തമാക്കി. സ്കോര്‍ ജമൈക്ക തലവാസ് 20 ഓവറില്‍ 107/7, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് 15 ഓവറില്‍ 111-1.

ആദ്യം ബാറ്റ് ചെയ്ത തലവാസിന് സ്കോര്‍ ബോര്‍ഡിന്‍ റണ്ണെത്തും മുമ്പെ വിക്കറ്റ് നഷ്ടമായി. ബ്ലാക്‌വുഡിനെ അകീല്‍ ഹസൈന്‍ പുറത്താക്കി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറാനാവാതിരുന്ന തലവാസിന് ഗ്ലെന്‍ ഫിലിപ്പിനെയും(2), മുജീബ് ഉര്‍ റഹ്മാനെയും(0), ആസിഫ് അലിയെയും(4) പിന്നാലെ നഷ്ടമായതോടെ 25-4 എന്ന സ്കോറിലേക്ക് കൂപ്പുകുത്തി. 41 റണ്‍സെടുത്ത ബോണറും 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ റോവ്‌മാന്‍ പവലും ചേര്‍ന്ന ചെറുത്തുനില്‍പ്പാണ് തലവാസ് സ്കോര്‍ 100 കടത്തിയത്.

ഏഴാമനായി ബാറ്റിംഗിനിറങ്ങിയ ആന്ദ്രെ റസല്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. നൈറ്റ് റൈഡേഴ്സിനായി അകീല്‍ ഹൊസൈന്‍ മൂന്നും കാരി പിയറി രണ്ടും വിക്കറ്റെടുത്തു, നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത സുനില്‍ നരെയ്നും ബൗളിംഗില്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ സുനില്‍ നരെയ്നെ(4) തുടക്കത്തിലെ നഷ്ടമായെങ്കിലും സിമണ്‍സും(54 നോട്ടൗട്ട്), വെബ്‌സ്റ്ററും(44 നോട്ടൗട്ട്) ചേര്‍ന്ന് നൈറ്റ് റൈഡേഴ്സിനെ അനായാസ ജയത്തിലെത്തിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും
ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി