കെ എല്‍ രാഹുലിന് സെഞ്ചുറി, ഗില്‍ 98ന് പുറത്ത്; ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്

Published : Nov 21, 2026, 01:02 PM IST
KL Rahul

Synopsis

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച ലീഡ്. കെ എല്‍ രാഹുലിന്റെ സെഞ്ചുറിയും ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനവുമാണ് ഇന്ത്യയെ കരുത്തുറ്റ നിലയിലെത്തിച്ചത്. നാലാം ദിനത്തിലേക്ക് കളി കടക്കുമ്പോൾ വലിയ ലീഡാണ് ലക്ഷ്യം.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് 118 റണ്‍സിന്റെ ആദ്യ ഇന്നിംഗ്‌സ് ലീഡ്. കളി നിര്‍ത്തുമ്പോറള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 486 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. കെ എല്‍ രാഹുല്‍ (136) സെഞ്ചുറി നേടി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 98 റണ്‍സെടുത്ത് മടങ്ങി. റിഷഭ് പന്ത് (55), അന്‍ഷൂല്‍ കാംബോജ് (0) എന്നിവരാണ് ക്രീസില്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് 368ന് അവസാനിച്ചിരുന്നു. ഹെന്റി നിക്കോള്‍സ് (പുറത്താവാതെ 175), ഗ്ലെന്‍ ഫിലിപ്‌സ് (118) എന്നിവര്‍ സെഞ്ചുറി നേടി. ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിംഗിനെത്തിയത്. അധികം വൈകാതെ രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ദേവ്ദത്ത് പടിക്കല്‍ (80) രാഹുലിന് വലിയ പിന്തുണ നല്‍കി. ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ 165 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് കൂട്ടുകെട്ട് പിരിയുന്നത്. ദേവ്ദത്തിനെ കെയ്ല്‍ ജാമീസണ്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ രാഹുലും മടങ്ങി. നതാന്‍ സ്മിത്തിന്റെ പന്തില്‍ ബൗള്‍ഡ്. കരിയറിലെ 13-ാം ടെസ്റ്റ് സെഞ്ചുറിയാണ് രാഹുല്‍ പൂര്‍ത്തിയാക്കിയത്. രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടൂുന്നതായിരുന്നു ഇന്നിംഗ്‌സ്. ഗില്ലിനൊപ്പം 91 റണ്‍സ് ചേര്‍ക്കാനും രാഹുലിന് സാധിച്ചിരുന്നു.

രാഹുലിന് ശേഷം ക്രീസിലെത്തിയ റിഷഭ് പന്ത് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഗില്‍ ഒരു വശത്ത് ഉറച്ചുനിന്ന്. എന്നാല്‍ മൂന്നാം ദിവസത്തെ അവസാന ഓവറിലെ നാലാം പന്തില്‍ ഗില്‍ പുറത്തായി. സെഞ്ചുറിക്ക് രണ്ട് റണ്‍സ് മാത്രം അകലെ ജേക്കബ് ഡഫി ബൗള്‍ഡാക്കുകയായിരുന്നു അദ്ദേഹത്തെ. രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഗില്ലിന് ശേഷമെത്തിയ കാംബോജ് രണ്ട് പന്തുകള്‍ പ്രതിരോധിച്ചു നിന്നു. നാലാം ദിനം ലീഡ് 200നപ്പുറം കടത്താന്‍ ഇന്ത്യക്ക് സാധിച്ചാല്‍ ന്യൂസിലന്‍ഡിന്റെ നില പരിങ്ങലിലാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചെറുത്തുനില്‍പ്പുകളുടെ കെഎല്‍ രാഹുല്‍ കാലം; അയാളാണ് ഈ ടീമിന്റെ ശക്തി
അഞ്ച്‌ പേര്‍ ഡക്ക്‌! നേപ്പാള്‍ 26ന്‌ പുറത്ത്‌, ഇന്ത്യ എക്ക്‌ ചരിത്ര ജയം, 9 വിക്കറ്റുകള്‍ പങ്കിട്ട്‌ റാണയും പ്രിന്‍സും