അഞ്ച്‌ പേര്‍ ഡക്ക്‌! ഒരാള്‍ക്ക്‌ പോലും രണ്ടക്ക സ്‌കോര്‍ കണ്ടെത്താന്‍ അവസരം നല്‍കിയില്ല. ഏഷ്യാ കപ്പ്‌ റൈസിംഗ്‌ സ്റ്റാര്‍സ്‌ ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന്‌ 306 റണ്‍സിന്റെ ജയം.റണ്‍സ്‌ അടിസ്ഥാനത്തില്‍ ഇന്ത്യ എയുടെ ഏറ്റവും വലിയ വിജയമാണിത്‌.

ദോഹ: അഞ്ച്‌ പേര്‍ ഡക്ക്‌! ഒരാള്‍ക്ക്‌ പോലും രണ്ടക്ക സ്‌കോര്‍ കണ്ടെത്താന്‍ അവസരം നല്‍കിയില്ല. ഏഷ്യാ കപ്പ്‌ റൈസിംഗ്‌ സ്റ്റാര്‍സ്‌ ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന്‌ 306 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 333 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാള്‍ ബാറ്റിംഗ്‌ നിരയിലെ എല്ലാവരും 11.3 ഓവറില്‍ 26 റണ്‍സിന്‌ ഓള്‍ ഔട്ടായി. റണ്‍സ്‌ അടിസ്ഥാനത്തില്‍ ഇന്ത്യ എയുടെ ഏറ്റവും വലിയ വിജയമാണിത്‌.

ഹര്‍ഷിദ്‌ റാണയും പ്രിന്‍സ്‌ യാദവും ഓപണിംഗ്‌ സ്‌പെല്ലില്‍ തന്നെ നേപ്പാളിനെ എറിഞ്ഞിട്ടു. പത്ത്‌ വിക്കറ്റില്‍ ഒമ്പത്‌ വിക്കറ്റും ഇവര്‍ പങ്കിട്ടു. ആറ്‌ ഓവറില്‍ 16 റണ്‍സിന്‌ റാണ നാല്‌ വിക്കറ്റും അഞ്ച്‌ ഓവറില്‍ ആറ്‌ റണ്‍സിന്‌ അഞ്ച്‌ വിക്കറ്റും വീഴ്‌ത്തി. ആദ്യ ഓവറില്‍ തന്നെ ഹര്‍ഷിത്‌ റാണ വിക്കറ്റ്‌ കൊയ്‌ത്തിന്‌ തുടക്കമിട്ടു. രണ്ടാം ഓവറില്‍ പ്രിന്‍സ്‌ രണ്ട്‌ പേരെ തിരിച്ചയച്ചു. ഒരു ഘട്ടത്തിലും നേപ്പാള്‍ എ ടീം രാജ്യാന്തര ക്രിക്കറ്റ്‌ നിലവാരത്തിലേക്ക്‌ ഉയര്‍ന്നില്ല. ലിസ്‌റ്റ്‌ എ ക്രിക്കറ്റിലെ നാലാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണ്‌ നേപ്പാളിന്റേത്‌. അതേസമയം, ഇന്ത്യയുടെ 306 റണ്‍സ്‌ ജയം ലിസ്റ്റ്‌ എ ക്രിക്കറ്റിലെ ഉയര്‍ന്ന എട്ടാമത്തെ വലിയ ജയവും.

ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ എ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 332 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. ഓപണര്‍മാരായ വൈഭവ്‌ സൂര്യവംശിയും (26) അഭിഷേക്‌ ശര്‍മയും (9), വണ്‍ ഡൗണിലെത്തിയ ആയുഷ്‌ ബദോനിയും (2) പെട്ടെന്ന്‌ മടങ്ങിയപ്പോള്‍ ക്യാപ്‌റ്റന്‍ തിലക്‌ വര്‍മയും (107) വിക്കറ്റ്‌ കീപ്പര്‍ കുമാര്‍ കുശാഗ്ര (117)യും സെഞ്ച്വറികള്‍ നേടി മധ്യനിരക്ക്‌ കരുത്ത്‌ പകര്‍ന്നു. ഇവര്‍ ഇരട്ടസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതാണ്‌ ഇന്ത്യക്ക്‌ മികച്ച ടോട്ടല്‍ ഒരുക്കിയത്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP