ഈസ്റ്റ് സോണിന്റെ രക്ഷകനായി റിയാന്‍ പരാഗ്! സെഞ്ചുറി കരുത്തില്‍ നോര്‍ത്ത് സോണിനെതിരെ കൂറ്റന്‍ സ്‌കോര്‍

Published : Jul 28, 2023, 01:44 PM IST
ഈസ്റ്റ് സോണിന്റെ രക്ഷകനായി റിയാന്‍ പരാഗ്! സെഞ്ചുറി കരുത്തില്‍ നോര്‍ത്ത് സോണിനെതിരെ കൂറ്റന്‍ സ്‌കോര്‍

Synopsis

പരാഗ് - കുശാഗ്ര സഖ്യം ഈസ്റ്റ് സോണിന് തുണയായി. 235 രണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തു. 46-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. കുശാഗ്രയെ മായങ്ക് പുറത്താക്കി. 

പുതുച്ചേരി: ദിയോദര്‍ ട്രോഫിയില്‍ നോര്‍ത്ത് സോണിനെതിരെ, ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍. യുവതാരം റിയാന്‍ പരാഗിന്റെ (102 പന്തില്‍ 131) സെഞ്ചുറി കരുത്തില്‍ 337 റണ്‍സാണ് ഈസ്റ്റ് സോണ്‍ അടിച്ചെടുത്തത്. കുമാര്‍ കുശാഗ്ര (87 പന്തില്‍ 98) പിന്തുണ നല്‍കി. മായങ്ക് യാദവ് നോര്‍ത്ത് സോണിനായി മൂന്ന് വിക്കറ്റെടുത്തു. മറ്റൊരു മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് ജയിക്കാന്‍ വേണ്ടത് 137 റണ്‍സ് മാത്രം. 

ഈസ്റ്റ് സോണിനെതിരെ ഒരുഘട്ടത്തില്‍ അഞ്ചിന് 57 എന്ന പരിതാപകരമായ നിലയിലായിരുന്നു ഈസ്റ്റ് സോണ്‍. അഭിമന്യൂ ഈശ്വരന്‍ (10), ഉത്കര്‍ഷ് സിംഗ് (11), വിരാട് സിംഗ് (2), സുബ്രാന്‍ഷു സേനാപതി (13), സൗരഭ് തിവാരി (16) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ പരാഗ് - കുശാഗ്ര സഖ്യം ഈസ്റ്റ് സോണിന് തുണയായി. 235 രണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തു. 46-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. കുശാഗ്രയെ മായങ്ക് പുറത്താക്കി. 

നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതാണ് കുശാഗ്രയുടെ ഇന്നിംഗ്‌സ്്. അതേ ഓവറില്‍ പരാഗും മടങ്ങി. 11 സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പരാഗിന്റെ ഇന്നിംഗ്‌സ്. കഴിഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്താനും പരാഗിനായിരുന്നു. പിന്നീട് ഷഹ്ബാസ് അഹമ്മദ് (ഏഴ് പന്തില്‍ പുറത്താവാതെ 16), മണിശങ്കര്‍ മുറസിംഗ് (25) സ്‌കോര്‍ 300 കടത്തി. ആകാശ് ദീപ് (2) പുറത്താവാതെ നിന്നു. മായങ്കിന് പുറമെ ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റെടുത്തു. സന്ദീപ് ശര്‍മയ്ക്ക് ഒരു വിക്കറ്റുണ്ട്. 

സായ് കിഷോര്‍, വിദ്വത് കവേരപ്പെ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനാണ് നോര്‍ത്ത്  ഈസ്റ്റ് സോണിനെ എറിഞ്ഞിടാന്‍ സൗത്ത് സോണിന് സഹായിച്ചത്. 40 റണ്‍സ് നേടിയ ഫീറൊയ്ജം ജോടിനാണ് അവരുടെ ടോപ് സ്‌കോറര്‍. 

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ആദ്യം നീയൊരു സിംഗിൾ എടുക്ക്, എന്നിട്ടാകാം വെടിക്കെട്ട്', ഫോം ഔട്ടായ ഇന്ത്യൻ ഓപ്പണര്‍ക്ക് ഉപദേശവുമായി സുനിൽ ഗവാസ്കർ
അഗാര്‍ക്കർ ഇനി എങ്ങനെ അവഗണിക്കും, രഞ്ജി ട്രോഫി സെമിയില്‍ ബംഗാളിനായി ഞെട്ടിക്കുന്ന പ്രകടനവുമായി മുഹമ്മദ് ഷമി, 8 വിക്കറ്റ്