നിരാശപ്പെടുത്തി വീണ്ടും സൂര്യ, സഞ്ജുവിനെ രോഹിത് തഴയുന്നത് മുംബൈ താരമല്ലാത്തതിനാലെന്ന വിമര്‍ശനവുമായി ആരാധകര്‍

Published : Jul 28, 2023, 12:15 PM IST
 നിരാശപ്പെടുത്തി വീണ്ടും സൂര്യ, സഞ്ജുവിനെ രോഹിത് തഴയുന്നത് മുംബൈ താരമല്ലാത്തതിനാലെന്ന വിമര്‍ശനവുമായി ആരാധകര്‍

Synopsis

22 ഏകദിനങ്ങളില്‍ കളിച്ചിട്ടും ഇതുവരെ മികവ് കാട്ടാനാകാത്ത സൂര്യകുമാറിന് തുടര്‍ച്ചയായി അവസരം നല്‍കുകയും ഏകദിനങ്ങളില്‍ കിട്ടിയ അവസരങ്ങളിലെല്ലാം മികവ് കാട്ടിയിട്ടുള്ള സഞ്ജുവിനെ തുടര്‍ച്ചയായി ബെഞ്ചിലിരുത്തുന്നതും സഞ്ജുവിനോട് ചെയ്യുന്ന അനീതിയാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കിയപ്പോള്‍ മലയാളികള്‍ ഏറെ പ്രതീക്ഷയിലായിരുന്നു. ഏകദിന ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാന്‍ സഞ്ജുവിനുള്ള സുവര്‍ണാവസരമായാണ് ആരാധകര്‍ ഇതിനെ വിലയിരുത്തിയത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ സഞ്ജുവിന് പകരം സൂര്യകുമാര്‍ യാദവിനാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് അവസരം നല്‍കിയത്.

22 ഏകദിനങ്ങളില്‍ കളിച്ചിട്ടും ഇതുവരെ മികവ് കാട്ടാനാകാത്ത സൂര്യകുമാറിന് തുടര്‍ച്ചയായി അവസരം നല്‍കുകയും ഏകദിനങ്ങളില്‍ കിട്ടിയ അവസരങ്ങളിലെല്ലാം മികവ് കാട്ടിയിട്ടുള്ള സഞ്ജുവിനെ തുടര്‍ച്ചയായി ബെഞ്ചിലിരുത്തുന്നതും സഞ്ജുവിനോട് ചെയ്യുന്ന അനീതിയാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ സഞ്ജുവിന്‍റെ പ്രതിഭ നശിപ്പിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

ലോകകപ്പിന് മുമ്പ് തന്‍റെ പ്രതിഭ തെളിയിക്കാനുള്ള അവസരം പോലും നല്‍കാതെ ടീമിലെടുത്തശേഷം ബെഞ്ചിലിരുത്തുന്നത് അനീതിയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ പരീക്ഷണം നടത്തിയത് ഏകദിന ടീം അംഗങ്ങള്‍ക്ക് കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കുന്നതിന് വേണ്ടിയാണെന്ന് മത്സരശേഷം രോഹിത് പറഞ്ഞതിനെയും ആരാധകര്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.എല്ലാവര്‍ക്കും അവസരം നല്‍കും സഞ്ജുവിനൊഴികെ എന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് പോരാട്ടം നേരില്‍ക്കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ വാര്‍ത്ത

ഈ വര്‍ഷം ഓസ്ട്രേലിയക്കെതിരെ തുടര്‍ച്ചയായ മൂന്ന് കളികളില്‍ ഗോള്‍ഡന്‍ ഡക്കായശേഷം വീണ്ടും ഏകദിന ടീമിലെത്തിയ സൂര്യക്ക് അന്തിമ ഇലവനില്‍ അവസരം നല്‍കിയതിനെയും ആരാധകര്‍ ചോദ്യം ചെയ്തു.സൂര്യയെ നാലാം നമ്പറില്‍ സ്ഥിരമാക്കാനാണ് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതെന്നും സഞ്ജു മുംബൈയില്‍ നിന്നല്ലാത്തതുകൊണ്ടാണ് വെള്ളം ചുമക്കാന്‍ മാത്രം അവസരം നല്‍കുന്നതെന്നും ആരാധകര്‍ പറയുന്നു. സഞ്ജുവിനെ  വീണ്ടും തഴഞ്ഞതിന് പിന്നാലെ ട്വിറ്ററിലെ ആരാധകപ്രതികരണങ്ങള്‍ കാണാം.

 

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ