ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ഇന്ത്യയുടെ ലക്ഷ്യം മൂന്നാം കിരീടം, ഒപ്പം 25 വര്‍ഷം മുമ്പത്തെ കണക്കു തീര്‍ക്കലും

Published : Mar 06, 2025, 03:55 PM IST
ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ഇന്ത്യയുടെ ലക്ഷ്യം മൂന്നാം കിരീടം, ഒപ്പം 25 വര്‍ഷം മുമ്പത്തെ കണക്കു തീര്‍ക്കലും

Synopsis

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ഇന്ന്. 2000-ത്തിലെ തോൽവിക്ക് പകരം വീട്ടാനും മൂന്നാം കിരീടം നേടാനും രോഹിത് ശർമ്മയും സംഘവും ഇറങ്ങുന്നു.

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരെ അഞ്ചാം ഫൈനലിനിറങ്ങുന്ന ടീം ഇന്ത്യയുടെ ലക്ഷ്യം മൂന്നാം കിരീടം. ഒപ്പം രണ്ടായിരത്തിലെ ഫൈനൽ തോൽവിക്ക് ന്യൂസിലൻഡിനോട് പകരം വീട്ടാനുമുണ്ട് രോഹിത് ശർമ്മയ്ക്കും സംഘത്തിനും.

25 വർഷം മുൻപ് സൗരവ് ഗാംഗുലിയുടെ നായകത്വത്തില്‍ ഇറങ്ങിയ ഇന്ത്യയെ നാല് വിക്കറ്റിന് തോൽപിച്ചാണ് ന്യൂസിലൻഡ് ആദ്യമായും അവസാനമായും ചാമ്പ്യൻസ് ട്രോഫിയിൽ ജേതാക്കളായത്. 2002ൽ ശ്രീലങ്കയ്ക്കൊപ്പം കിരീടം പങ്കുവച്ച ഇന്ത്യ, 2006ൽ ഓസ്ട്രേലിയയെ വീഴ്ത്തിയും ചാമ്പ്യൻമാരായി. ചാമ്പ്യൻസ് ട്രോഫിയില്‍ തുടർച്ചയായ മൂന്നാം ഫൈനലിന് ഇറങ്ങുന്ന ഇന്ത്യ 2017ലെ അവസാന പതിപ്പിലെ കിരീടപ്പോരിൽ പാകിസ്ഥാനോടാണ് തോറ്റത്.

കോട്ടയത്ത്‌ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയവുമായി കെസിഎ; സി.എം.എസ് കോളജുമായി ധാരണപത്രം ഒപ്പുവെച്ചു

ന്യൂസിലൻഡിനാവട്ടേ 2009ന് ശേഷം ആദ്യ ചാമ്പ്യൻസ് ട്രോഫി ഫൈനലാണിത്. ആകെ മൂന്നാമത്തേയും. ഇക്കുറി ഒറ്റക്കളിയും തോൽക്കാതെയാണ് ഇന്ത്യ ഫൈനൽ പോരിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനെയും പാകിസ്ഥാനെയും ന്യൂസിലൻഡിനെയും തോൽപിച്ച ഇന്ത്യ സെമിയിൽ വീഴ്ത്തിയത് ഓസ്ട്രേലിയയെ. പാകിസ്ഥാനെയും ബംഗ്ലാദേശിനെയും സെമിയിൽ ദക്ഷിണാഫ്രിക്കയേയും തോൽപിച്ച കിവികൾക്ക് കാലിടറിയത് ഇന്ത്യക്ക് മുന്നിൽ മാത്രം.

ഏകദിനത്തിൽ ഇരുടീമും നേർക്കുനേർ വരുന് നൂറ്റി ഇരുപതാമത്തെ മത്സരമാണ് ഞായറാഴ്ചത്തെ ഫൈനൽ. ഇന്ത്യ 61ലും ന്യൂസിലൻഡ് അൻപതിലും ജയിച്ചു. ഏഴ് മത്സരം ഉപേക്ഷിച്ചപ്പോൾ ഒരുകളി ടൈ ആയി. ഐസിസി ഏകദിന ടൂര്‍ണമെന്‍റുകളില്‍ ന്യൂസിലന്‍ഡ് എല്ലായ്പ്പോഴും ഇന്ത്യയുടെ കണ്ണിലെ കരടാണ്. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന ലോകകപ്പില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡിനെ വീഴ്ത്തിയശേഷം കിവീസിനെതിരെ ഒരു ജയം നേടാന്‍  2023വരെ ഇന്ത്യക്ക് കാത്തിരിക്കേണ്ടിവന്നിരുന്നു.

ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ന്യൂസിലന്‍ഡ് നായകന്‍

2003നുശേഷം നടന്ന മൂന്ന് ലോകകപ്പുകളലില്‍(2007, 2011,2015) ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടമുണ്ടായിരുന്നില്ല. 2003നുശേഷം 2019ലെ ഏകദിന ലോകകപ്പിലാണ് പിന്നീട് ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയത്. അന്നാണ് കോലിയുടെ നേതൃത്വത്തിലിറങ്ങിയ ധോണിയുടെ റണ്ണൗട്ടില്‍ ഇന്ത്യ തോറ്റത്. 2007ല്‍ തുടങ്ങിയ ടി20 ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയിരുന്നു. അന്ന് ധോണിക്ക് കീഴില്‍ ഇന്ത്യ കിരീടം നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത് ന്യൂസിലന്‍ഡിനോട് മാത്രമായിരുന്നു.

പിന്നീട് 2016ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ കിവീസ് ഇന്ത്യയെ തോല്‍പ്പിച്ച് ഞെട്ടിച്ചു. 2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സാധ്യത അടച്ചതും കിവീസിനെതിരായ തോല്‍വിയായിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ഇതുവരെ കിവീസിനെ മറികടക്കാനായിട്ടില്ല. ഏകദിനത്തിനും ടി20ക്കും പുറമെ 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റമുട്ടിയപ്പോഴും ഇന്ത്യ കിവീസിന് മുന്നില്‍ മുട്ടുകുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം