ഐസിസിയോട് അവധി ചോദിച്ച് ബിസിസിഐ! ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ ടീം പ്രഖ്യാപനം വൈകും

Published : Jan 11, 2025, 01:32 PM IST
ഐസിസിയോട് അവധി ചോദിച്ച് ബിസിസിഐ! ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ ടീം പ്രഖ്യാപനം വൈകും

Synopsis

സമീപകാലത്തെ മോശം പ്രകടനമാണെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടീമിനൊപ്പം തുടരും.

മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകും. സാധാരണ ഐസിസി ടൂര്‍ണമെന്റുകള്‍ തുടങ്ങുന്നതിന്റെ ഒരുമാസം മുമ്പാണ് ടീം പ്രഖ്യാപിക്കേണ്ടത്. എന്നാല്‍ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡ് അഞ്ച് ആഴ്ച്ചകള്‍ക്ക് മുമ്പ് പ്രഖ്യാപിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. അത് പ്രകാരം ജനുവരി 12ന് മുമ്പ് ടീം പ്രഖ്യാപിക്കേണ്ടതുണ്ട്. എന്നാല്‍ ബിസിസിഐ, കൂടുതല്‍ സമയം ചോദിക്കുമെന്നാണ് അറിയുന്നത്. ടീം പ്രഖ്യാപനം നാളേയും ഉണ്ടായിരിക്കില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള സ്‌ക്വാഡ് ഉടന്‍ പ്രഖ്യാപിക്കും. നേരത്തെ ബംഗ്ലാദേശിനെതിരെ നാട്ടില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയേക്കും. മുഹമ്മദ് ഷമിയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തും. അര്‍ഷ്ദീപ് സിംഗിന്റെ തിരിച്ചുവരവും കാണാം.

സമീപകാലത്തെ മോശം പ്രകടനമാണെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടീമിനൊപ്പം തുടരും. രോഹിത് എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയ്ക്ക് സ്ഥാനം നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ജഡേജയുടെ വൈറ്റ് ബോള്‍ കരിയറിന് തന്നെ ഇതോടെ അവസാനമാകുമെന്നാണ് കരുതുന്നത്. അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമിലുള്ളപ്പോള്‍ ജഡേജ മാറ്റിനിര്‍ത്താന്‍ സെലക്റ്റര്‍മാര്‍ നിര്‍ബന്ധിതരാകും. വിജയ് ഹസാരെ ട്രോഫിയിലെ മിന്നുന്ന പ്രകടനത്തോടെ തമിഴ്‌നാട് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ചാംപ്യന്‍സ് ട്രോഫി ടീമിലും ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ടീമിലും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ ആറ് മത്സരങ്ങളില്‍ 18 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും മിന്നുന്ന ഫോമിലായിരുന്നു.

എന്താ സ്വിങ്! റുതുരാജിന്റെ ഓഫ്സ്റ്റംപ് പിഴുത് അര്‍ഷ്ദീപ്; ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താത്തിന് വിമര്‍ശനം

മുഹമ്മദ് ഷമി തിരിച്ചെത്തുമെന്നുറപ്പാണ്. എന്നാല്‍ ജസ്പ്രീത് ബുമ്ര കളിക്കുന്ന കാര്യ ഇപ്പോഴും സംശയത്തിലാണ്. ബാറ്റിംഗ് നിരയില്‍ ശ്രേയസ് അയ്യര്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തോ സഞ്ജു സാംസണോ ടീമിലെത്തുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഓപ്പണറായി ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പെ ശുഭ്മാന്‍ ഗില്ലിനെയും യശസ്വി ജയ്‌സ്വാളിനെയും ടീമിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. കെ എല്‍ രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറാകുമ്പോള്‍ പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമിലെത്തും.

PREV
click me!

Recommended Stories

തുടക്കം മുതല്‍ ഒടുക്കം വരെ വീഴാതെ പൊരുതി സഞ്ജു, അര്‍ധ സെഞ്ചുറി; കേരളത്തിനെതിരെ ആന്ധ്രയ്ക്ക് 120 റണ്‍സ് വിജയലക്ഷ്യം
വീണ്ടും മിന്നുന്ന പ്രകടനവുമായി മുഹമ്മദ് ഷമി; എന്നിട്ടും പുതുച്ചേരിയോട് പരാജയപ്പെട്ട് ബംഗാള്‍