ആഹ്ളാദം! രോഹിത് വീണ്ടും അച്ഛനായി, റിതികക്ക് ആൺകുഞ്ഞ് പിറന്നു; ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ നായകനും എത്തും?

Published : Nov 16, 2024, 02:59 AM IST
ആഹ്ളാദം! രോഹിത് വീണ്ടും അച്ഛനായി, റിതികക്ക് ആൺകുഞ്ഞ് പിറന്നു; ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ നായകനും എത്തും?

Synopsis

സമൈറക്ക് അനിയനെ ലഭിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബമെന്നാണ് രോഹിതിന്‍റെ സുഹൃത്തുകൾ പറയുന്നത്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ഭാര്യ റിതിക സച്ദേവിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ആൺകുഞ്ഞാണ് ജനിച്ചതെന്നും കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നുവെന്നും രോഹിതിനോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. 2018 ലാണ് രോഹിത് - റിതിക ദമ്പതികൾക്ക് ആദ്യ കുഞ്ഞ് ജനിച്ചത്. സമൈറക്ക് അനിയനെ ലഭിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബമെന്നാണ് രോഹിതിന്‍റെ സുഹൃത്തുകൾ പറയുന്നത്.

ദക്ഷിണാഫ്രിക്ക കീഴടക്കി സൂര്യയും സംഘവും, കൂറ്റന്‍ ജയം! സഞ്ജു-തിലക് സഖ്യത്തിന് പിന്നാലെ തിളങ്ങി ബൗളര്‍മാരും

അതേസമയം കുഞ്ഞ് ജനിച്ചതോടെ രോഹിത് ബോർഡർ - ഗവാസ്‌കർ ട്രോഫിക്ക് പൂർണ സജ്ജനായി എത്തുമെന്ന റിപ്പോ‍ർട്ടുകളും പുറത്തുവന്നിട്ടുണ്ട്. നേരത്തെ ആദ്യ ടെസ്റ്റിൽ രോഹിത് ഉണ്ടായേക്കില്ലെന്ന സൂചനകൾ ഉണ്ടായിരുന്നു,. എന്നാൽ കുഞ്ഞ് ജനിച്ചതോടെ രോഹിതിന് പരമ്പരക്ക് മുന്നോടിയായി തന്നെ ഓസ്‌ട്രേലിയയിൽ എത്താനാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

ഓസ്ട്രേലിയയിലേക്ക് തിരിച്ച ഇന്ത്യൻ ടീമിന്‍റെ ആദ്യ സംഘത്തിനൊപ്പം രോഹിത് പോയിരുന്നില്ല. ഭാര്യ റിതിക സച്ദേവിന്‍റെ പ്രസവവുമായി ബന്ധപ്പെട്ടാണ് രോഹിത് ഇന്ത്യൻ ടീമില്‍ നിന്ന് പിതൃത്വ അവധിയെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഈ മാസം 22ന് പെര്‍ത്തിലാണ് ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഓസ്ട്രേലിയയിലേക്ക് പോകാതിരുന്ന രോഹിത് മുംബൈയിലെ റിലയന്‍സ് കോര്‍പറേറ്റ് പാര്‍ക്കില്‍ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. രോഹിത് വീണ്ടും അച്ഛനായതോടെ പരമ്പരക്ക് മുന്നോടിയായ തന്നെ ഓസ്ട്രേലിയയിൽ എത്തുമെന്നാണ് സൂചന.

ആദ്യ ടെസ്റ്റില്‍ നിന്ന് രോഹിത് വിട്ടു നിന്നാല്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാകും പെര്‍ത്തില്‍ ഇന്ത്യയെ നയിക്കുക. ആദ്യ ടെസ്റ്റിന് മുന്നോടിയായി ജസ്പ്രീത് ബുമ്രയെയും പാറ്റ് കമിന്‍സിനെയും ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കിയിരുന്നു. എന്തായാലും ഇക്കാര്യത്തിൽ വൈകാതെ തന്നെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്