പതിരാനയെ ഒഴിവാക്കി ചെന്നൈ; രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വെ എന്നിവരും പുറത്ത്, നിലനിര്‍ത്തിയ താരങ്ങളെ അറിയാം

Published : Nov 15, 2025, 05:28 PM IST
Matheesha Pathirana and MS Dhoni

Synopsis

ഐപിഎൽ താരലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിൽ വൻ അഴിച്ചുപണി നടത്തി. മഹീഷ പതിരാന, രചിൻ രവീന്ദ്ര, ഡെവോൺ കോൺവെ തുടങ്ങിയ പ്രമുഖരെ ഒഴിവാക്കി. 

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരങ്ങളെ നിലനിര്‍ത്താനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ കൂടുതല്‍ താരങ്ങളെ റിലീസ് ചെയ്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ന്യൂസലന്‍ഡ് താരങ്ങളായ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ശ്രീലങ്കന്‍ പേസര്‍ മഹീഷ പതിരാനെ എന്നിവരാണ് റിലീസ് ചെയ്യപ്പെട്ട പ്രമുഖര്‍. ഇന്ത്യന്‍ താരങ്ങളായ ദീപക് ഹൂഡ, വിജയ് ശങ്കര്‍, രാഹുല്‍ ത്രിപാദി, വന്‍ഷ് ബേദി, ആന്ദ്രേ സിദ്ധാര്‍ത്ഥ് എന്നിവരും ഒഴിവാക്കപ്പെട്ടു. നേരത്തെ ട്രേഡിലൂടെ രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ രാജസഥാന് റോയല്‍സിന് നല്‍കിയിരുന്നു. സഞ്ജു സാംസണ്‍ തിരിച്ച് ചെന്നൈയിലുമെത്തി. 43.4 കോടിയാണ് ഇനി ചെന്നൈ സൂപ്പര്‍ കിംഗ്സിന് ബാക്കിയുള്ളത്. ഒമ്പത് താരങ്ങളെയാണ് ഇനി ചെന്നൈക്ക് വേണ്ടത്. അതില്‍ മൂന്ന് ഓവര്‍സീസ് താരങ്ങളും. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തിയ താരങ്ങള്‍

എം എസ് ധോണി, റുതുരാജ് ഗെയ്കവാദ്, ഡിവാള്‍ഡ് ബ്രേവിസ്, ശിവം ദുബെ, ഖലീല്‍ അഹമ്മദ്, അന്‍ഷൂല്‍ കാംബോജ്, ഉര്‍വില്‍ പട്ടേല്‍, നതാന്‍ എല്ലിസ്, ശ്രേയസ് ഗോപാല്‍, മുകേഷ് ചൗധരി, ജാമി ഓവര്‍ടോണ്‍, ഗുര്‍ജന്‍പ്രീത് സിംഗ്, ആയുഷ് മാത്രെ എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയത്. ഇക്കൂട്ടത്തിലേക്ക് സഞ്ജു സാംസണ്‍ കൂടെ വരും. മാത്രമല്ല, ലേലത്തില്‍ മറ്റുതാരങ്ങളെ സ്വന്തമാക്കാനുള്ള അവസരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുണ്ട്.

സഞ്ജുവിന്റെ വരവ് ഔദ്യോഗികം

ഇന്നാണ് സഞ്ജുവിന്റെ ട്രേഡില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചെന്നൈ ഇക്കാര്യം പുറത്തുവിട്ടത്. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ രാജസ്ഥാനും വിട്ടുകൊടുത്തു. 18 കോടി ആയിരിക്കും സഞ്ജുവിന്റെ പ്രതിഫലം. ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയേക്കില്ല. റുതുരാജ് ഗെയ്കവാദാണ് നിലവില്‍ ടീമിനെ നയിക്കുന്നത്.

ജഡേജ ക്യാപ്റ്റന്‍?

മൂന്ന് താരങ്ങളും ധാരാണാപത്രത്തില്‍ രണ്ട് ദിവസം മുമ്പ് ഒപ്പുവച്ചിരുന്നു. നേരത്തെ, കറനെ ഉള്‍പ്പെടുന്നതില്‍ രാജസ്ഥാന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് രാജസ്ഥാന്‍ അറിയിച്ചു. സഞ്ജുവിന് പകരം രാജസ്ഥാനെ രവീന്ദ്ര ജഡേജ നയിക്കുമെന്നാണ് അറിയുന്നത്. നായകസ്ഥാനം നല്‍കാമെന്ന ഉറപ്പിന്മേലാണ് ജഡേജ തന്റെ ആദ്യ ക്ലബായ രാജസ്ഥാനിലെത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്