
റാഞ്ചി: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിയുടെ മനോഹരമായ വീഡിയോ പങ്കുവച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. റാഞ്ചിയിലെ വീട്ടില്‍ നിന്നുള്ളതാണ് വീഡിയോ. ധോണി ഭാര്യ സാക്ഷിക്കും മകള്‍ സിവക്കുമൊപ്പം സമയം ചിലവിടുന്നത് വീഡിയോയില്‍ കാണാം. വളര്‍ത്തുനായ സാം കൂട്ടിനുണ്ട്.
ടെന്നിസ് ബോള്‍ ഉയര്‍ത്തിയിട്ട് ക്യാച്ച് ചെയ്യാന്‍ ധോണി വളര്‍ത്തുനായയോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സാം അനുസരിക്കുന്നില്ല. പിന്നാലെ സാക്ഷിയും ഇതുതന്നെ ചെയ്യുന്നു. എന്നാല്‍ ഇത്തവണ സാം മനോഹരമായി പിടിച്ചെടുത്തു. പിന്നാലെ സാക്ഷി ഇങ്ങനെ പറഞ്ഞു... ''അത് നോക്കൂ... ഞാന്‍ കൂടെയുള്ളപ്പോള്‍ സാം നിങ്ങനെ അനുസരിക്കുന്നില്ല.'' വൈകാതെ സിവയും ഇവര്‍ക്കൊപ്പം ചേരുന്നു. രസകരമായ വീഡിയോ കാണാം.
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള താടി രോമങ്ങളുമായിട്ടാണ് ധോണിയെ വീഡിയോയില്‍ കാണുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ തന്നെ ധോണിയുടെ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!