
ലോക്ഡൌണ്‍ കാലത്ത് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വൈറലായ എം എസ് ധോണിയുടെ തലനരച്ച ചിത്രത്തോട് പ്രതികരിച്ച് ധോണിയുടെ അമ്മ ദേവകി ദേവി. മകന്‍റെ പുതിയ ലുക്ക് കണ്ടു. പക്ഷേ അവന് അത്ര പ്രായമൊന്നും ആയിട്ടില്ല. ഒരമ്മയ്ക്കും മക്കള്‍ക്ക് പ്രായമായി എന്ന് തോന്നില്ല എന്ന് ദേവകി ദേവി പറഞ്ഞു. ജൂലൈ 7ന് 39 വയസ് തികയുന്ന താരം കഴിഞ്ഞ ജൂലൈയിലാണ് അവസാനമായി ഇന്ത്യക്കായി കളിക്കാനിറങ്ങിയത്.
മകൾ സിവയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ വീഡിയോയിലൂടെയാണ് ധോണിയുടെ തലനരച്ച ലുക്ക് ആരാധകര്‍ക്ക് മുന്നിലെത്തിയത്. ഫാം ഹൌസിലൂടെ മകള്‍ക്കൊപ്പം കളിക്കുന്ന വീഡിയോ ധോണിയുടെ ഭാര്യ സാക്ഷിയാണ് ചിത്രീകരിച്ചത്.