ഡാരില്‍ മിച്ചല്‍ പുറത്തേക്ക്? ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ലഖ്‌നൗവിനെതിരെ; സാധ്യതാ ഇലവന്‍ അറിയാം

By Web TeamFirst Published Apr 19, 2024, 12:47 PM IST
Highlights

ഓപ്പണര്‍മാര്‍ക്ക് നല്ല തുടക്കം നല്‍കാനാവുന്നില്ലെന്നത് മാറ്റിനിര്‍ത്തിയാല്‍ ചെന്നൈ സെറ്റാണ്. മുസ്തഫിസുറിന്‍റേയും പതിരാനയുടെയും സ്ഥിരതയാര്‍ന്ന ബൗളിംഗും ചെന്നൈയെ സൂപ്പറാക്കുന്നു.

ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ലഖ്‌നൗവില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ലഖ്‌നൗവിന്റെ ലക്ഷ്യം. അവസാന രണ്ട് കളിയും തോറ്റ ലഖ്‌നൗവിന് മുന്നില്‍ തുടര്‍വിജയങ്ങളുമായിട്ടാണ് ചെന്നൈ എത്തുന്നത്. പുതിയ പേസ് സെന്‍സഷന്‍ മായങ്ക് യാദവ് പരിക്കുമാറി തിരിച്ചെത്തുന്നത് ലഖ്‌നൗവിന് കരുത്താവും. രണ്ട് കളിയില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ മായങ്കിന്റ അതിവേഗ പന്തുകള്‍ അതിജീവിക്കുകയാവും ചെന്നൈയുടെ വെല്ലുവിളി. 

ഓപ്പണര്‍മാര്‍ക്ക് നല്ല തുടക്കം നല്‍കാനാവുന്നില്ലെന്നത് മാറ്റിനിര്‍ത്തിയാല്‍ ചെന്നൈ സെറ്റാണ്. ശിവം ദുബേയുടെ തകര്‍പ്പനടികളും മുസ്തഫിസുര്‍ റഹ്മാന്റെയും മതീഷ പതിരാനയുടെയും സ്ഥിരതയാര്‍ന്ന ബൗളിംഗും ചെന്നൈയെ സൂപ്പറാക്കുന്നു. ധോണിയുടെ ബാറ്റില്‍ നിന്ന് ഇനിയും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. നിക്കോളാസ് പുരാനൊഴികെയുള്ളവര്‍ സ്ഥിരത പുലര്‍ത്താത്തതാണ് ലഖ്‌നൗവിന്റെ പ്രതിസന്ധി. ക്വിന്റണ്‍ ഡി കോക്കും കെ എല്‍ രാഹുലും ഫോമിലേക്കെത്തിയാല്‍ ലഖ്‌നൗല്‍ വമ്പന്‍ പോരാട്ടം പ്രതീക്ഷിക്കാം. മൂന്നുകളിയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇരുടീമിനും ഓരോ ജയം വീതം. ഇരു ടീമുകളുടേയും സാധ്യത ഇലവന്‍ അറിയാം...

ലഖ്‌നൗ: ക്വിന്റണ്‍ ഡി കോക്ക് / കൈല്‍ മേയേഴ്സ്, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്ണോയ്, മൊഹ്സിന്‍ ഖാന്‍, ഷമര്‍ ജോസഫ്, യാഷ് താക്കൂര്‍ / മായങ്ക് യാദവ്.

ആ പരിപാടി ഇവിടെ നടക്കില്ല! ടോസിലെ കൃത്രിമമെന്ന വാദത്തിനിടെ കോയിന്‍ സൂം ചെയ്ത് കാണിച്ച് ഐപിഎല്‍ ക്യാമറ - വീഡിയോ

ചെന്നൈ: രചിന്‍ രവീന്ദ്ര, റുതുരാജ് ഗെയ്കവാദ് (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, മൊയിന്‍ അലി / ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ഷാര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്താഫിസുര്‍ റഹ്മാന്‍.

കോണ്‍വെയ്ക്ക് പകരം ഗ്ലീസന്‍

പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ന്യുസീലന്‍ഡ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയ്ക്ക് പകരം ഇംഗ്ലണ്ട് പേസറെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് റിച്ചാര്‍ഡ് ഗ്ലീസനെയാണ് സിഎസ്‌കെ സ്വന്തമാക്കിയത്. 36കാരനായ ഗ്ലീസന്‍ 90 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 101 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി ആറ് ട്വന്റി 20യില്‍ കളിച്ചിട്ടുണ്ട്.

click me!