Asianet News MalayalamAsianet News Malayalam

ആ പരിപാടി ഇവിടെ നടക്കില്ല! ടോസിലെ കൃത്രിമമെന്ന വാദത്തിനിടെ കോയിന്‍ സൂം ചെയ്ത് കാണിച്ച് ഐപിഎല്‍ ക്യാമറ - വീഡിയോ

ടോസ് വീണയുടന്‍ കോയിന്‍ വലുതാക്കി കാണിക്കുകയായിരുന്നു. പലവിധതത്തിലാണ് ക്രിക്കറ്റ് ആരാധകര്‍ ഇതിനോട് പ്രതികരിച്ചത്. ടോസ് ആനുകൂല്യവും മുംബൈക്ക് നഷ്ടമായെന്ന് ആരാധകരുടെ വാദം.

camera snaps zoom-up after toss result in mullanpur
Author
First Published Apr 19, 2024, 11:47 AM IST

മുല്ലാന്‍പൂര്‍: ഐപിഎല്‍ മത്സരത്തില്‍ ടോസ് ജയിക്കുന്നതിന് വേണ്ടി മുംബൈ ഇന്ത്യന്‍സ കൃത്രിമം കാണിച്ചുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രധാനമായും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആരാധകരാണ് വാദം ഉന്നയിച്ചത്. ആര്‍സിബി - മുംബൈ മത്സരത്തിനിടെ വാംഖഡയില്‍ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ടോസിട്ടപ്പോള്‍ പിറകിലേക്ക് ഏറെ ദൂരെയായാണ് കോയിന്‍ വീണത്. അസാധരണമായ ടോസ് ആയിരുന്നത്. 

പിന്നീട് മാച്ച് റഫറി ജവഹല്‍ ശ്രീനാഥ് കോയിന്‍ കൈയിലെടുത്ത് ടോസ് മുംബൈക്കാണ് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആര്‍സിബി ആരാധകരുടെ വാദം. പിന്നീട് ആര്‍സിബി, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിട്ടപ്പോള്‍ സംഭവം ഇരുടീമുകളുടേയും ക്യാപ്റ്റന്മാര്‍ ചര്‍ച്ചയാക്കി. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് ടോസുമായി ബന്ധപ്പെട്ട കാര്യം ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സിനോട് വിവരിക്കുന്നുണ്ടായിരുന്നു. 

ടോസിലെ ക്രമക്കേട് സംബന്ധിച്ച തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. ഇതെല്ലാം ആരാധകരുടെ വാദം മാത്രമാണ്. എന്നാല്‍ ഡുപ്ലെസിസ് വിശദീകരിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. എന്നാല്‍ അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നുള്ളതിനാലാവാം ഇന്നലെ പഞ്ചാബ് കിംഗ്‌സ് - മുംബൈ മത്സരത്തില്‍ ഒരു സംഭവം നടന്നു. ടോസ് വീണയുടന്‍ കോയിന്‍ വലുതാക്കി കാണിക്കുകയായിരുന്നു. പലവിധതത്തിലാണ് ക്രിക്കറ്റ് ആരാധകര്‍ ഇതിനോട് പ്രതികരിച്ചത്. ടോസ് ആനുകൂല്യവും മുംബൈക്ക് നഷ്ടമായെന്ന് ആരാധകരുടെ വാദം. ടോസ് വീഡിയോ കാണാം...

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ മുംബൈക്ക് ടോസ് നഷ്ടമായിരുന്നു. എന്നാല്‍ മത്സരം ജയിക്കാന്‍ ഹാര്‍ദിക്കിനും ടീമിനും സാധിച്ചു. ത്രില്ലറില്‍ ഒമ്പത് റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് അടിച്ചെടുത്തത്. 53 പന്തില്‍ 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.1 ഓവറില്‍ 183ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രിത് ബുമ്ര, ജെറാള്‍ഡ് കോട്സ്വീ എന്നിവരാണ് പഞ്ചാബിനെ ഒതുക്കിയത്.

Follow Us:
Download App:
  • android
  • ios