
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ (CSK vs PBKS) നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. നിലനില്‍പിനായി പൊരുതുന്ന ചെന്നൈയും പഞ്ചാബും. ഏഴ് കളിയില്‍ മൂന്ന് ജയമുള്ള പഞ്ചാബ് എട്ടും രണ്ട് ജയമുള്ള ചെന്നൈ ഒന്‍പതും സ്ഥാനങ്ങളില്‍.
നായകന്‍മാരായി അരങ്ങേറ്റം കുറിച്ച മായങ്ക് അഗര്‍വാളിനും രവീന്ദ്ര ജഡേജയ്ക്കും (Ravindra Jadeja) ഇതുവരെ യഥാര്‍ഥ മികവിലേക്ക് എത്താനായിട്ടില്ല. അവസാന കളിയില്‍ ധോണിക്കരുത്തില്‍ (MS Dhoni) ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് നിലവിലെ ചാംപ്യന്‍മാര്‍. ബൗളര്‍മാര്‍ താളം വീണ്ടെടുക്കുന്നതും റുതുരാജ് ഗെയ്കവാദ് ഫോം വീണ്ടെടുത്തതും ആശ്വാസം.
ഉത്തപ്പയും റായുഡുവും കൂറ്റനടികള്‍ക്ക് ശേഷിയുള്ളവര്‍. ലിയാം ലിവിംഗ്സ്റ്റണിന്റെ ബാറ്റിനെ അമിതമായി ആശ്രയിക്കുന്നതാണ് പഞ്ചാബിന്റെ പ്രതിസന്ധി. ധവാന്റെയും ബെയ്ര്‍സ്റ്റോയുടെയും ബാറ്റിലും പ്രതീക്ഷയേറെ. പവര്‍പ്ലേയില്‍ പഞ്ചാബ് ബാറ്റര്‍മാരുടെയും ചെന്നൈ ബൗളര്‍മാരുടെയും പ്രകടനമായിരിക്കും നിര്‍ണായകമാവുക.
നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മേല്‍ക്കൈ ചെന്നൈയ്ക്ക്. പതിനഞ്ച് കളിയില്‍ ജയം ചെന്നൈയ്‌ക്കൊപ്പം. പഞ്ചാബ് ജയിച്ചത് പതിനൊന്ന് കളിയില്‍. പഞ്ചാബ് നിരയില്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക് പകരം ഭാനുക രജപക്‌സ തിരിച്ചെത്തിയേക്കും. ചെന്നൈയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. സാധ്യതാ ഇലവന്‍ അറിയാം...
പഞ്ചാബ് കിംഗ്‌സ്: മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്‌റ്റോ/ ഭാനുക രജപക്‌സ, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ഷാറുഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്, വൈഭവ് അറോറ.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, റോബിന്‍ ഉത്തപ്പ, മിച്ചല്‍ സാന്റ്‌നര്‍, അമ്പാട്ടി റായുഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, ഡ്വെയ്ന്‍ ബ്രാവോ, മഹീഷ് തീക്ഷണ, മുകേഷ് ചൗധരി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!