
മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് അമ്പാട്ടി റായുഡുവിനേയും ഋഷഭ് പന്തിനേയും ഒഴിവാക്കിയപ്പോള്‍ പലരും വിവിധ രീതിയിലാണ് പ്രതികരിച്ചത്. ഇരുവര്‍ക്കും പകരം വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക് എന്നിവരാണ് ടീമില്‍ കയറിയത്. ഇന്ത്യയുടെ മുന്‍താരങ്ങളും ക്രിക്കറ്റ് ആരാധകരും സെലക്ഷനെ കുറിച്ച് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ആദ്യമായിട്ടാണ് ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാര പ്രതികരിക്കുന്നത്.
കാര്‍ത്തികിന്റേയും ശങ്കറുടേയും ലോകകപ്പ് സെലക്ഷന്‍ ഇന്ത്യക്ക് ഗുണകരമായിരിക്കുമെന്ന് പൂജാര പൂജാര വ്യക്തമാക്കി. ഇന്ത്യയുടെ രണ്ടാം മതില്‍ തുടര്‍ന്നു.. കാര്‍ത്തിക് പരിചയ സമ്പത്തുള്ള താരമാണ്. അദ്ദേഹത്തിന്റെ കരിയറില്‍ ഒരുപാട് ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കണമെന്ന് കാര്‍ത്തികിന് അറിയാം. ആഭ്യന്തര- ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലുള്ള കാര്‍ത്തികിന്റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും. കാര്‍ത്തികിന് അവസരം ലഭിക്കുമെന്നാണ് വിശ്വാസമെന്നും പൂജാര കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് ടീമില്‍ ഏറ്റവും കുറവ് പരിചസമ്പത്തുള്ള താരമാണ് വിജയ് ശങ്കര്‍. എങ്കിലും ഇംഗ്ലണ്ടില്‍ ടീമിന് മുതല്‍ക്കൂട്ടായിരിക്കും ശങ്കറിന്റെ പ്രകടനം. ബാറ്റിങ്ങിലും ബൗളിങ്ങിലും താരത്തിന്റെ പ്രകടനം നിര്‍ണായകമാവുമെന്നും പൂജാര വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!