
ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 251 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ദേവ്ദത്ത് പടിക്കലിന്‍റെയും ടിം ഡേവിഡിന്‍റെയും രജത് പാട്ടീദാറിന്‍റെയും വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തല്‍ 250 റണ്‍സെടുത്തു. ഈ സീസണ്‍ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണിത്. 24 പന്തില്‍ 70 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ടിം ഡേവിഡാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. രജത് പാട്ടീദാര്‍ 19 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ 29 പന്തില്‍ 50 റണ്‍സും ഫില്‍ സാള്‍ട്ട് 30 പന്തില്‍ 46 റണ്‍സും വിരാട് കോലി 18 പന്തില്‍ 28 റണ്‍സുമെടുത്ത് പുറത്തായി. അവസാന അഞ്ചോവറില്‍ 97 റണ്‍സാണ് ആര്‍സിബി ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. ഇതില്‍ 43 റണ്‍സും അവസാന രണ്ടോവറലായിരുന്നു.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ആര്‍സിബിക്കായി കോലിയും സാള്‍ട്ടും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 4.3 ഓവറില്‍ 37 റണ്‍സെടുത്തു. രണ്ട് ഫോറും ഒരു സിക്സും പറത്തി 28 റണ്‍സെടുത്ത കോലിയെ വീഴ്ത്തിയ അന്‍ഷുല്‍ കാംബോജ് ആദ്യ പ്രഹരമേല്‍പ്പിച്ചെങ്കിലും സാള്‍ട്ടും പടിക്കലും ചേര്‍ന്ന് അടി തുടര്‍ന്നതോടെ ആര്‍സിബി കുതിച്ചു. സാള്‍ട്ടിനെ ശിവം ദുബെ മടക്കിയെങ്കിലും തകര്‍ത്തടിച്ച പടിക്കല്‍ 29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഫിഫ്റ്റിയടിച്ചതിന് പിന്നാലെ പടിക്കല്‍ വീണെങ്കിലും ക്രീസിലെത്തിയപാടെ അടി തുടര്‍ന്ന ക്യാപ്റ്റൻ രജത് പാട്ടീദാര്‍ സ്കോര്‍ ഉയര്‍ത്തി.
5 പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് മെല്ലെ തുടങ്ങിയ ടിം ഡേവിഡ് പതിനേഴാം ഓവറില്‍ നൂര്‍ അഹമ്മദിനെതിരെ ഹാട്രിക്ക് സിക്സ് അടിച്ച് ഗിയര്‍ മാറ്റി. അന്‍ഷുല്‍ കാംബോജ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ ഡേവിഡ് ബൗള്‍ഡായെങ്കിലും നോബോളായത് ചെന്നൈക്ക് തിരച്ചിടിയായി. ഓവര്‍ടണ്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 30 റണ്‍സടിച്ച ഡേവിഡ് 21 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. അവസാന ഓവറില്‍ 13 റണ്‍സ് കൂടി നേടിയ ആര്‍സിബി 250 തൊട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!