ഇത്തവണ ട്രോളല്ല, നീ പിറകില്‍ നിന്ന് കുത്തുന്നവനാണ്; മുന്‍ വിന്‍ഡീസ് താരത്തിനെതിരെ പൊട്ടിത്തെറിച്ച് ഗെയ്ല്‍

Published : Apr 28, 2020, 06:42 PM IST
ഇത്തവണ ട്രോളല്ല, നീ പിറകില്‍ നിന്ന് കുത്തുന്നവനാണ്; മുന്‍ വിന്‍ഡീസ് താരത്തിനെതിരെ പൊട്ടിത്തെറിച്ച് ഗെയ്ല്‍

Synopsis

കൊറോണ വൈറസിനേക്കാളും വലിയ വിഷമാണ് സര്‍വനെന്നാണ് ഗെയ്ല്‍ പറയുന്നത്. തലാവാസ് ടീമിനൊപ്പം കരിയര്‍ അവസാനിപ്പിക്കാനാണ് ഗെയ്ല്‍ ആഗ്രഹിച്ചിരുന്നത്.  

കിംഗ്സ്റ്റണ്‍: മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം രാംനരേഷ് സര്‍വനെ വഞ്ചകനെന്ന് വിളിച്ച് വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റില്‍ ജമൈക്ക തലാവാസുമായുള്ള കരാര്‍ അവാനിക്കാന്‍ കാരണം സര്‍വനാണെന്നാണ് ഗെയ്ല്‍ ആരോപിക്കുന്നത്. പരുഷമായ ഭാഷയിലാണ് സര്‍വനെതിരെ ഗെയ്ല്‍ സംസാരിച്ചത്. യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു വിന്‍ഡീസ് വെറ്ററന്‍ താരമായ ഗെയ്ല്‍.

കൊറോണ വൈറസിനേക്കാളും വലിയ വിഷമാണ് സര്‍വനെന്നാണ് ഗെയ്ല്‍ പറയുന്നത്. താരം തുടര്‍ന്നു... ''തലാവാസ് ടീമിനൊപ്പം കരിയര്‍ അവസാനിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ സീസണിന് ശേഷം ഞാനുമായുള്ള കരാര്‍ അവസാനിപ്പിച്ചു. ഇതിന് പിന്നില്‍ തലാവാസിന്റെ അസിസ്റ്റന്റ് കോച്ചായ സര്‍വനാണ്. കൊറോണ വൈറസിനേക്കാള്‍ വലിയ വിഷമാണവന്‍.

നീ പിറകില്‍ നിന്ന് കുത്തുന്നവനും പ്രതികാരശീലമുള്ളവനുമാണ്. മുമ്പൊരിക്കല്‍ പിറന്നാള്‍ ആഘോഷത്തില്‍ എന്നെക്കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്നു. എന്നാലിപ്പോള്‍ നിന്റെ സ്വഭാവം വളരെയധികം മോശമായി. എന്റെ കരിയറിന് എന്താണോ സംഭവിച്ചത് അതില്‍ നിനക്ക് വലിയൊരു പങ്കുണ്ട്. എനിക്കറിയാം നീ ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്തേക്കു സര്‍വന്‍ നോട്ടമിട്ടു വച്ചിട്ടുണ്ടെന്ന്. മറ്റെല്ലാവരുടെയും കണ്ണില്‍ നീ പുണ്യവാളനും വളരെ നല്ല വ്യക്തിയുമായി മാറി.'' ഗെയ്ല്‍ പറഞ്ഞു. 

2013, 16 സീസണുകളില്‍ തലാവാസിനൊപ്പം കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീട വിജയത്തില്‍ ഗെയ്ല്‍ പങ്കാളിയായിരുന്നു. 2019ലാണ് ഗെയ്ല്‍ തലാവാസ് ടീമിനൊപ്പം ചേരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിക്കറ്റിന് പിന്നില്‍ മിന്നല്‍ റണ്ണൗട്ടിലൂടെ ഞെട്ടിച്ച് ജിതേഷ് ശര്‍മ, ഡി കോക്കിന്‍റെ സെഞ്ചുറി മോഹം തകർന്നത് ഇങ്ങനെ
ബുമ്രയെയും അ‍ർഷ്ദീപിനെയും തൂക്കിയടിച്ച് ഡി കോക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം