Latest Videos

സച്ചിന്‍ ഔട്ടാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു, അംപയറുടെ തീരുമാനം ഹൃദയം തകര്‍ത്തു; വെളിപ്പെടുത്തി സയീദ് അജ്മല്‍

By Web TeamFirst Published Apr 28, 2020, 4:21 PM IST
Highlights

അംപയര്‍ ഇയാന്‍ ഗൗള്‍ഡ് തുടര്‍ന്ന് ഔട്ട് വിളിച്ചു. എന്നാല്‍ സച്ചിന്‍ ഡിഎആര്‍സിന്റെ സഹായം തേടിയപ്പോള്‍ ഔട്ടല്ലെന്ന് തെളിഞ്ഞു. അംപയര്‍ തീരുമാനം മാറ്റുകയും ചെയ്തു.

കറാച്ചി: 2011 ലോകകപ്പില്‍ സച്ചിനെതിരായ എല്‍ബിഡബ്ല്യൂ ഇപ്പോഴും ഔട്ടാണെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്ന് പാകിസ്ഥാന്‍ സ്പിന്നര്‍ സയീദ് അജ്മല്‍. മത്സരത്തിലെ പ്രധാന വ്യത്യാസം സച്ചിനായിരുന്നു. 115 പന്തുകള്‍ നേരിട്ട സച്ചിന്‍ 85 റണ്‍സാണ് നേടിയത്. സച്ചിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 260 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 231ന് പുറത്തായി. 

എന്നാല്‍ സച്ചിന്‍ 23ല്‍ നില്‍ക്കെ അജ്മല്‍ സച്ചിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയിരുന്നു. അംപയര്‍ ഇയാന്‍ ഗൗള്‍ഡ് തുടര്‍ന്ന് ഔട്ട് വിളിച്ചു. എന്നാല്‍ സച്ചിന്‍ ഡിഎആര്‍സിന്റെ സഹായം തേടിയപ്പോള്‍ ഔട്ടല്ലെന്ന് തെളിഞ്ഞു. അംപയര്‍ തീരുമാനം മാറ്റുകയും ചെയ്തു. അത് ഔട്ടാണ് എന്നുതന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നതെന്ന് അജ്മല്‍ വ്യക്തമാക്കി.

മത്സരം നിയന്ത്രിച്ച ഗാര്‍ഡും ഇതേ അഭിപ്രായം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇപ്പോള്‍ ചോദിച്ചാലും അത് ഔട്ട് തന്നെ ആണെന്നായിരുന്നു ഗൗള്‍ഡ് പറഞ്ഞത്. പിന്നാലെയാണ് അജ്മലിന്റെ അഭിപ്രായം. മുന്‍ പാക് താരം തുടര്‍ന്നു... ''ആ പന്ത് സ്ട്രെയിറ്റായി വിക്കറ്റില്‍ കൊള്ളേണ്ടതായിരുന്നു. സച്ചിന്‍ ഔട്ടാണമെന്ന് തനിക്കു അന്ന് 100 ശതമാനവും ഉറപ്പുമായിരുന്നു. സഹതാരങ്ങളോടെല്ലാം സച്ചിന്‍ ഔട്ടാണെന്ന് ഞാന്‍ പറഞ്ഞു. തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചപ്പോള്‍ തന്റെ ഹൃദയം തകര്‍ന്നു പോയി. ഏറ്റവുമധികം നിരാശപ്പെടുത്തുന്ന കാര്യം അന്നു പാകിസ്താന്‍ സെമി ഫൈനലില്‍ പരാജയപ്പെട്ടുവെന്നതാണ്. സച്ചിന്‍ നേടിയ 85 റണ്‍സാണ് നിര്‍ണായകമായത്. 

അംപയറുടെ തീരുമാനം ഇന്നും വേട്ടയാടുന്നു. ഒരുപക്ഷെ അന്നു ഭാഗ്യം സച്ചിനൊപ്പമായിരിക്കാം. അതുകൊണ്ടാണ് അത്രയും നിര്‍ണായകമായ ഇന്നിങ്സ് അന്നു സച്ചിന് കളിക്കാന്‍ സാധിച്ചത്.'' അജ്മല്‍ പറഞ്ഞുനിര്‍ത്തി.

click me!