
തിരുവനന്തപുരം: ലോക ക്രിക്കറ്റിലെ സിക്‌സര്‍ രാജാവായ 'യൂണിവേഴ്‌സല്‍ ബോസ്' ക്രിസ് ഗെയ്ല്‍ വീണ്ടും പാഡണിയുന്നു. ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഓഗസ്റ്റ് 29-ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഗെയ്ല്‍ ബാറ്റ് വീശുക. ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന കെസിഎല്ലിലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ മത്സരത്തിന് മുന്നോടിയായി ആരാധകര്‍ക്കായി ഒരുക്കുന്ന പ്രത്യേക ബാറ്റിങ് പ്രകടനത്തിലാകും അദ്ദേഹം ക്രീസിലെത്തുക.
ഗാലറികളെ ഇളക്കിമറിക്കുന്ന ഗെയ്ലിന്റെ വിഖ്യാതമായ വെടിക്കെട്ട് ബാറ്റിങ്ങും പടുകൂറ്റന്‍ സിക്‌സറുകളും നേരില്‍ കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ലഭിക്കുന്ന അപൂര്‍വ്വ അവസരമാണിത്. ലോകമെമ്പാടുമുള്ള കാണികളെ ആവേശത്തിലാറാടിച്ച ഗെയ്ലിന്റെ സ്‌ഫോടനാത്മക ബാറ്റിങ് ശൈലിക്ക് സാക്ഷിയാകാന്‍ കഴിയുന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയൊരു വിരുന്നായിരിക്കുമെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് മാനുവല്‍ വ്യക്തമാക്കി. ഈ ബാറ്റിങ് വിസ്മയത്തിനും തുടര്‍ന്ന് നടക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ പോരാട്ടത്തിനും സാക്ഷ്യം വഹിക്കാന്‍ മുഴുവന്‍ കായികപ്രേമികളെയും സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!