
മുംബൈ: ഓസ്‌ട്രേലിയ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന് വേണ്ടി ഒരുക്കിയ പിച്ചിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയില്‍ സമാനമായ രീതിയില്‍ ഏതെങ്കിലും മത്സരം രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ചിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. സന്ദര്‍ശകരായ ബംഗ്ലാദേശിനെതിരെ ഇന്നിങ്‌സിനും 51 റണ്‍സിനുമാണ് ഓസ്‌ട്രേലിയ വിജയം നേടിയത്. മത്സരത്തിലെ രണ്ട് ഇന്നിങ്‌സുകളിലും ബംഗ്ലാദേശ് ടീമിന് 100 റണ്‍സ് പോലും കടക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരും തങ്ങളുടെ ഒരേയൊരു ഇന്നിങ്‌സില്‍ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. കാമറൂണ്‍ ഗ്രീന്‍ 67 റണ്‍സ് നേടിയപ്പോള്‍ നാല് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ആകെ 750 പന്തുകള്‍ മാത്രം എറിഞ്ഞ ഈ മത്സരം ക്രിക്കറ്റ് ചരിചത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നാലാമത്തെ ടെസ്റ്റ് മത്സരമായി മാറി. പിച്ചൊഴികെയുള്ള മറ്റെല്ലാ കാര്യങ്ങളും പരിശോധിക്കപ്പെടുമെന്നും ഓസ്‌ട്രേലിയന്‍ ഭാഗത്തുനിന്ന് ന്യായീകരണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗവാസ്‌ക്കറുടെ വാക്കുകള്‍... ''അങ്ങനെ ഓസ്‌ട്രേലിയയില്‍ മറ്റൊരു ടെസ്റ്റ് മത്സരം കൂടി രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ അവിടെ ഇത് നാലാം തവണയാണ് സംഭവിക്കുന്നത്. ഇത്തരം ഫലങ്ങള്‍ ഉണ്ടാക്കുന്ന അമിത ബൗണ്‍സ് ഉള്ള പിച്ചുകളെക്കുറിച്ച് യാതൊരു വിമര്‍ശനവും ഇതുവരെ കേട്ടിട്ടില്ല. ന്യായീകരണങ്ങള്‍ അതിവേഗം വന്നുകൊണ്ടിരിക്കും. ചൂടുള്ള കാലാവസ്ഥ പ്രവചിച്ചതിനാല്‍ കുറച്ചുകൂടി പുല്ല് നിര്‍ത്തിയത് അമിത ബൗണ്‍സിന് കാരണമായി എന്ന് അവര്‍ പറയും. അല്ലെങ്കില്‍ പിച്ചിന്റെ കുഴപ്പമല്ല, പന്തിന്റെ ബൗണ്‍സിനെ നേരിടാന്‍ ബാറ്റര്‍മാര്‍ക്ക് സാങ്കേതിക തികവില്ലായിരുന്നു എന്ന പതിവ് ക്രിക്കറ്റ് ന്യായീകരണം വരും.'' ഗവാസ്‌കര്‍ പറഞ്ഞു.
ഹോം ടീമിന്റെ ബാറ്റര്‍മാര്‍ പോലും ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാന്‍ പാടുപെടുമ്പോള്‍ പിച്ചിനെക്കുറിച്ച് എന്ത് പറയുന്നുവെന്നും അദ്ദേഹം ചോദിച്ചു. തങ്ങളുടെ ശക്തിക്ക് അനുസരിച്ചുള്ള പിച്ചുകള്‍ ആവശ്യപ്പെടുന്നതില്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് തുറന്നുപറച്ചില്‍ നടത്തുന്നുവെന്ന് ഗവാസ്‌കര്‍. ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനോട് ഓസ്‌ട്രേലിയ പരാജയപ്പെട്ടതിന് ശേഷം മക്കെയിലെ പിച്ചില്‍ യാതൊരു അത്ഭുതവുമില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യയെപ്പോലെ തങ്ങളുടെ ബോളിംഗ് ശക്തിക്ക് അനുസരിച്ചുള്ള ട്രാക്കുകള്‍ വേണമെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തുറന്നുപറയുമ്പോള്‍, പഴയ ക്രിക്കറ്റ് ശക്തികള്‍ രഹസ്യമായി കാര്യങ്ങള്‍ നീക്കി തങ്ങള്‍ക്ക് ആവശ്യമുള്ള പിച്ചുകള്‍ തയ്യാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!