സി കെ നായുഡു ട്രോഫി: അഹ്മദ് ഇമ്രാനും സെഞ്ച്വറി, കേരളത്തിന് കൂറ്റൻ സ്കോര്‍; ഉത്തരാഖണ്ഡിന് ബാറ്റിംഗ് തകര്‍ച്ച

Published : Oct 22, 2024, 08:06 PM IST
സി കെ നായുഡു ട്രോഫി: അഹ്മദ് ഇമ്രാനും സെഞ്ച്വറി, കേരളത്തിന് കൂറ്റൻ സ്കോര്‍; ഉത്തരാഖണ്ഡിന് ബാറ്റിംഗ് തകര്‍ച്ച

Synopsis

അഹ്മദ് ഇമ്രാന്‍റെ സെ‌ഞ്ചുറിയാണ് മൂന്നാം ദിവസം കേരളത്തിന് കൂറ്റൻ സ്കോര്‍ ഉറപ്പാക്കിയത്

വയനാട്: സി കെ നായുഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മുൻതൂക്കം. ആദ്യ ഇന്നിംഗ്സ് 521/7  എന്ന നിലയില്‍  ഡിക്ലയർ ചെയ്ത കേരളം,മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിന്‍റെ നാല് വിക്കറ്റുകൾ തുടക്കത്തിലെ വീഴ്ത്തി നില ശക്തമാക്കി. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഉത്തരാഖണ്ഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിലാണ്.

അഹ്മദ് ഇമ്രാന്‍റെ സെ‌ഞ്ചുറിയാണ് മൂന്നാം ദിവസം കേരളത്തിന് കൂറ്റൻ സ്കോര്‍ ഉറപ്പാക്കിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും 150 പിന്നിട്ട ഇന്നിങ്സുമായി ഷോൺ റോജറും കേരളത്തിന് കരുത്തായി. 19 ഫോറും മൂന്ന് സിക്സും അടക്കം 155  റൺസാണ് ഷോൺ റോജർ നേടിയത്. മറുവശത്ത് ഏകദിന ശൈലിയിൽ ബാറ്റ് വീശിയ അഹമ്മദ് ഇമ്രാൻ 116 പന്തിൽ 101 റൺസുമായി പുറത്താകാതെ നിന്നു.  ഒൻപത് ഫോും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഇമ്രാന്‍റെ ഇന്നിംഗ്സ്.

'ഫൈനലിന് തൊട്ടു മുമ്പ് അതും പറഞ്ഞ് രോഹിത് പോയി, പിന്നീട് പെട്ടെന്ന് തിരിച്ചുവന്ന് പറഞ്ഞു'; തുറന്നുപറഞ്ഞ് സഞ്ജു.

ആസിഫ് അലി 20ഉം ജിഷ്ണു 34ഉം റൺസെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ഉത്തരാഖണ്ഡിന് തുടക്കത്തിൽ തന്നെ നാല് വിക്കറ്റ് നഷ്ടമായി. മൂന്ന് വിക്കറ്റെടുത്ത പവൻ രാജിന്‍റെ പ്രകടനമാണ് ഉത്തരാഖണ്ഡിന്‍റെ മുൻനിര ബാറ്റിങ്ങിനെ തകർത്തത്. ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.  കളി നിർത്തുമ്പോൾ 30 റൺസുമായി ഹർഷ് റാണയും 19 റൺസോടെ ശാശ്വത് ദാംഗ്വാളുമാണ് ക്രീസിൽ.

പൂനെ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ആശ്വാസവാർത്ത, വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് കളിക്കും; രാഹുൽ പുറത്തേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്