സി കെ നായിഡു ട്രോഫിയിൽ സൗരാഷ്ട്രക്കെതിരെ തകര്‍ന്നടിഞ്ഞ് കേരളം, 70 റണ്‍സിന് പുറത്ത്

Published : Oct 19, 2026, 09:50 PM IST
Kerala Cricket Association

Synopsis

സൗരാഷ്ട്രക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് ബാറ്റിംഗ് നിര കൂട്ടത്തകര്‍ച്ച നേരിട്ടപ്പോള്‍ 30 റൺസെടുത്ത ഗോവിന്ദ് ദേവ് മാത്രമാണ് ചെറുത്തു നിന്നത്.

പുതുച്ചേരി: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നയിഡു ട്രോഫിയിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച. ആദ്യ ഇന്നിങ്സിൽ കേരളം 70 റൺസിന് ഓള്‍ ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ചന്ദ്രരാജ് റാത്തോഡിന്‍റെ ബൗളിംഗാണ് കേരള ബാറ്റിംഗ് നിരയെ തകർത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ആറ് വിക്കറ്റിന് 269 റൺസെന്ന നിലയിലാണ്. നാലു വിക്കറ്റ് കൈയിലിരിക്കെ സൗരാഷ്ട്രക്ക് 199 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.

സൗരാഷ്ട്രക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് ബാറ്റിംഗ് നിര കൂട്ടത്തകര്‍ച്ച നേരിട്ടപ്പോള്‍ 30 റൺസെടുത്ത ഗോവിന്ദ് ദേവ് മാത്രമാണ് ചെറുത്തു നിന്നത്. 18 റൺസെടുത്ത ക്യാപ്റ്റൻ അഹ്മദ് ഇമ്രാനും 10 റൺസെടുത്ത ജിഷ്ണു മണികണ്ഠനും മാത്രമാണ് ഗോവിന്ദിന് പുറമെ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയെ അൻഷ് ഗോസായിയുടെയും ഹർവൻഷ് സിംഗിന്‍റെയും ഇന്നിംഗ്സുകളാണ് ശക്തമായ നിലയിൽ എത്തിച്ചത്. അൻഷ് 97 റൺസും ഹർവംശ് 67 റൺസും നേടി പുറത്തായി. രക്ഷിത് മേത്ത 35 റൺസ് നേടി. കേരളത്തിന് വേണ്ടി അർജുൻ ആർ നായർ, അഹ്മദ് ഇമ്രാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വനിതാ പ്രീമിയര്‍ ലീഗ് താരം ലേലം 28-ന് കൊച്ചിയിൽ;146 താരങ്ങൾ ലേലത്തിന്, കമാലിനി വിലകൂടിയ ഇന്ത്യൻ താരം
'ടീം പ്രഖ്യാപനം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി'; ടെസ്റ്റ് ടീമില്‍ നിന്ന് യുവതാരത്തെ ഒഴിവാക്കിയതിനെതിരെ മുരളി കാർത്തിക്