
കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മുള്‍ട്ടാന് സുല്‍ത്താന്‍സ്-ഇസ്ലാമാബാദ് യുനൈറ്റഡ് മത്സരത്തിനിടെ നടന്നത് നാടകീയ രംഗങ്ങള്‍. മുള്‍ട്ടാന്‍സുല്‍ത്താന്‍സ് ഓഫ് സ്പിന്നറായ ഇഫ്തീഖര്‍ അഹമ്മദ് കൈമടക്കി പന്തെറിയുന്നുവെന്ന ഇസ്ലാമാബാദ് യുനൈറ്റഡിന്‍റെ കിവീസ് താരം കോളിന്‍ മണ്‍റോ കളിക്കിടെ പരാതിപ്പെട്ടതാണ് വാക് പോരിന് വഴിവെച്ചതത്. ഇസ്ലാമാബാദ് യുനൈറ്റഡ് റണ്‍ചേസിലെ പത്താം ഓവറിലായിരുന്നു സംഭവം.
ഇഫ്തീഖര്‍ എറിഞ്ഞൊരു യോര്‍ക്കര്‍ കോളിന്‍ മണ്‍റോ ഫലപ്രദമായി പ്രതിരോധിച്ചെങ്കിലും പിന്നാലെ ഇഫ്തീഖര്‍ അനുവദീനയമാതിലും കൂടുതല് കൈമടക്കിയാണ് പന്തെറിയുന്നതെന്ന് മണ്‍റോ പരാതിപ്പെട്ടു. ഇതോടെ ഇഫ്തീഖര്‍ രോഷാകുലനായി പ്രതികരിച്ചു.ഇരുവരും തമ്മിലുള്ള വാക് പോര് അതിരുവിടുമെന്ന ഘട്ടമായപ്പോള്‍ അമ്പയര്‍ ഇടപെട്ടു.ഇതോടെ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് നായകനായ മുഹമ്മദ് റിസ്‌വാനും ഇടപെട്ട് രംഗം തണുപ്പിക്കുകയായിരുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലെത്താനുള്ള വഴികളടഞ്ഞോ?, സാധ്യതകള്‍ എന്തൊക്കെ
ഇഫ്തീഖര്‍ പന്തെറിയുന്നതിന് തടസമില്ലെന്ന് അമ്പയര്‍ അറിയിച്ചതോടെ താരം ഓവര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.ഇഫ്തീഖറിന്‍റെ ബൗളിംഗ് ആക്ഷന്‍ നിയമവിധേയമാണോ എന്ന കാര്യം പിന്നീട് പരിശോധിക്കുമോ എന്ന കാര്യം വ്യക്തമല്ല.ഇഫ്തീഖറുമായുള്ള തര്‍ക്കത്തില്‍ ശ്രദ്ധ പതറിയ മണ്‍റോ അടുത്ത ഓവറില്‍ 28 പന്തില്‍ 45 റണ്‍സെടുത്ത് പുറത്തായി. മൈക്കൽ ബ്രേസ്‌വെല്ലിനായിരുന്നു വിക്കറ്റ്.ക്യാച്ച് എടുത്തതാകട്ടെ ഇഫ്തീഖര്‍ അഹമ്മദും.
മത്സരത്തില്‍ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇസ്ലാമാബാദ് യുനൈറ്റഡ് അനായാസം ലക്ഷ്യത്തിലെത്തി.17.1 ഓവറില്‍ ലക്ഷ്യം കണ്ട യുനൈറ്റഡിനായി മണ്‍റോക്ക് പുറമെ വിക്കറ്റ് കീപ്പര്‍ ആൻഡ്രീസ് ഗൗസ് 45 പന്തില്‍ 80 റണ്‍സടിച്ച് ടോപ് സ്കോററായി.നേരത്തെ ആദ്യം ബാറ്റ് ചെയ്ത സുല്‍ത്താന്‍സിനായി ഉസ്മാന്‍ ഖാന്‍ 40 പന്തില്‍ 61 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ 37 പന്തില്‍ 36 റണ്‍സെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക