കോര്‍പറേറ്റ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിസംബറില്‍ കൊച്ചിയില്‍

Published : Nov 21, 2023, 11:10 PM IST
കോര്‍പറേറ്റ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിസംബറില്‍ കൊച്ചിയില്‍

Synopsis

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. സെവന്‍സ് ഫോര്‍മാറ്റിലാണ് ഫഌ്‌ലൈറ്റ് ടര്‍ഫില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഒരുക്കുന്നത്

കൊച്ചി: കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ക്രിക്കറ്റ് പ്രതിഭകള്‍ക്കായി സംഘടിപ്പിക്കുന്ന പ്രഥമ 'കോര്‍പറേറ്റ് സിക്‌സസ് 2023' ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിസംബറില്‍ കൊച്ചിയില്‍ നടക്കും. കേരളത്തിലെ കോര്‍പറേറ്റ് ടീമുകള്‍ക്കാണ് മൂന്നു ദിവസമായി നടത്തപ്പെടുന്ന ലീഗില്‍ പങ്കെടുക്കാന്‍ അവസരം. ഒരു ലക്ഷം രൂപയിലധികം സമ്മാനത്തുകയുള്ളതാണ് കോര്‍പറേറ്റ് സിക്‌സസ് ടൂർണമെന്റ്.

 കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 20 ജീവനക്കാരില്‍ അധികമുള്ള കമ്പനികളില്‍ നിന്നുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. സെവന്‍സ് ഫോര്‍മാറ്റിലാണ് ഫ്ലഡ് ലൈറ്റ് ടര്‍ഫില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഒരുക്കുന്നത്. ഏഴ് പേര്‍ക്ക് ഒരേസമയം കളിക്കുന്നതിനൊപ്പം ഇംപാക്ട് പ്ലയറായി ഒരു താരത്തെ കൂടി കളിപ്പിക്കാം. 

24 ടീമുകള്‍ക്കാണ് കോര്‍പറേറ്റ് സിക്‌സസില്‍ പങ്കെടുക്കാന്‍ അവസരം. മൂന്ന് വീതം ടീമുകളെ 8 ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഗ്രൂപ്പ് ഘട്ട മല്‍സരം. ഓരോ ടീമിനും പ്രാഥമിക റൗണ്ടില്‍ രണ്ട് മല്‍സരങ്ങള്‍ വീതമുണ്ടാകും. ഓരോ ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും. ക്വാര്‍ട്ടര്‍ മുതല്‍ നോക്കൗട്ട് രീതിയിലാണ് മത്സരം. 

അഞ്ച് ഓവര്‍ ഫോര്‍മാറ്റിലാണ് പകൽ - രാത്രി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. താല്പര്യമുള്ള കോര്‍പറേറ്റ് ടീമുകള്‍ക്ക് 9074171365, 9074236090 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 24 ടീമുകള്‍ക്കായിരിക്കും ടൂര്‍ണമെന്റ് കളിക്കാന്‍ അവസരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ താരലേലം ഇന്ന്; ടീമുകള്‍ക്ക് ശേഷിക്കുന്ന തുകയും, ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന താരങ്ങളേയും അറിയാം
ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ