ടി20 ലോകകപ്പ്: ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്ന വാര്‍ത്തയുമായി ഓസീസ് ക്യാപ്റ്റന്‍

By Web TeamFirst Published Apr 23, 2020, 7:53 PM IST
Highlights

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. കളിക്കാരെ സംബന്ധിച്ച് തീര്‍ത്തും അപരിചിതമായ സാഹചര്യമായിരുന്നു അത്.

സിഡ്നി: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെച്ചേക്കുമെന്ന സൂചനയുമായി ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ടി20 ലോകകപ്പ് മൂന്ന് മാസമെങ്കിലും നീട്ടിവെച്ചേക്കാമെന്ന് ഫിഞ്ച് പറഞ്ഞു. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെയാണ് ടി20 ലോകകപ്പിന് ഓസീസ് വേദിയാവുന്നത്.

കൊവിഡ് ഭീഷണി ഒഴിയാത്ത പശ്ചാത്തലത്തില്‍ ലോകകപ്പ് ഒരു മാസമോ രണ്ട് മാസമോ മൂന്ന് മാസമോ നീട്ടിവെക്കാനിടയുണ്ട്. കൊവിഡ് ഭീഷണിക്ക് ശമനമാകാതെ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും ഫിഞ്ച് പറഞ്ഞു. കൊവിഡ് ഭീഷണി ഒഴിഞ്ഞാല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാതെ മത്സരം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാനാവും. കാണികളെ പ്രവേശിപ്പിച്ചാലും ഇല്ലെങ്കിലും അത് മത്സരത്തെ ബാധിക്കാനിടയില്ല.

Latest Videos

Also Read: കായിക ക്ഷമത തെളിയിക്കാന്‍ മറ്റൊരു പദ്ധതിയുമായി ധോണി

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. കളിക്കാരെ സംബന്ധിച്ച് തീര്‍ത്തും അപരിചിതമായ സാഹചര്യമായിരുന്നു അത്. പക്ഷെ ആദ്യ അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ കളിക്കാരും അതിനോട് പൊരുത്തപ്പെട്ടു. അതുകൊണ്ടുതന്നെ കാണികളുണ്ടെങ്കിലും ഇല്ലെങ്കിലും അത് മത്സരത്തെ ബാധിക്കില്ല-ഫിഞ്ച് പറഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇനിയുള്ള പരമ്പരകള്‍ നിശ്ചിക്കുമ്പോള്‍ ഐസിസി കൂടുതല്‍ സര്‍ഗാത്മകമായി ചിന്തിക്കണമെന്നും ഫിഞ്ച് പറഞ്ഞു. ഒരു വേദിയില്‍ തന്നെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നടത്തുന്നതുപോലെയുള്ള കാര്യങ്ങള്‍ ആലോചിക്കാമെന്നും ഫിഞ്ച് പറഞ്ഞു. അതിനിടെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര മുഴുവന്‍ ഒരുവേദിയില്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് പറഞ്ഞു. അഡ്‌ലെയ്ഡ് ഓവല്‍ പോലുള്ള വേദിയില്‍ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പര പൂര്‍ണമായും നടത്താമെന്നും ഹേസല്‍വുഡ് പറഞ്ഞു.

Also Read: ഇത്തവണ കുറച്ച് കടുക്കും; ഓസീസ് പര്യടനത്തിന് മുമ്പ് മുന്നറിയിപ്പുമായി രോഹിത് ശര്‍മ

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ടി20 ലോകകപ്പ് നീട്ടിവെക്കണോ എന്ന കാര്യത്തില്‍ ഓഗസ്റ്റ് അവസാനം മാത്രമെ അന്തിമ തീരുമാനമെടുക്കൂവെന്ന് ഐസിസി നേരത്തെ വ്യക്തമാക്കിയിരുന്നു.

click me!