എനിക്ക് പകരം ധോണി, കടുത്ത വേദനയായിരുന്നു അന്ന്; ആദ്യ ഐപിഎല്‍ താരലേലത്തെ കുറിച്ച് ദിനേശ് കാര്‍ത്തിക്

By Web TeamFirst Published Apr 23, 2020, 3:56 PM IST
Highlights

ഐപിഎല്‍ താരലേലം നടക്കുന്ന സമയം. സിഎസ്‌കെ എന്നെ സ്വന്തമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം ഓരോ ഫ്രാഞ്ചൈസിയും അവരവരുടെ സംസ്ഥാനത്തുള്ള പ്രധാന താരങ്ങളെയാണ് ഐക്കണ്‍ പ്ലയറാക്കിയത്.

ചെന്നൈ: സ്വദേശം ചെന്നൈ ആയിരുന്നിട്ടും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കാന്‍ വിധിക്കപ്പെട്ട താരമാണ് ദിനേശ് കാര്‍ത്തിക്. 2008ലായിരുന്നു ആദ്യ ഐപില്‍ സീസണ്‍. താരലേലത്തില്‍ സിഎസ്‌കെ എന്നെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കാര്‍ത്തിക് വെളിപ്പെടുത്തി.

പ്രമുഖ വെബ്‌സൈറ്റായ ക്രിക്ക്ബസ്സിനോട് സംസാരിക്കുകയായിരുന്നു കാര്‍ത്തിക്. അദ്ദേഹം പറയുന്നതിങ്ങനെ... ''ഐപിഎല്‍ താരലേലം നടക്കുന്ന സമയം. സിഎസ്‌കെ എന്നെ സ്വന്തമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം ഓരോ ഫ്രാഞ്ചൈസിയും അവരവരുടെ സംസ്ഥാനത്തുള്ള പ്രധാന താരങ്ങളെയാണ് ഐക്കണ്‍ പ്ലയറാക്കിയത്. സ്വാഭാവികമായി ഞാനും പ്രതീക്ഷയിലായിരുന്നു. ധോണി എന്റെ സമീപത്തുണ്ട്. ഇതിനിടെ ധോണിയുടെ പേര് വിളിക്കുന്നു. അധികം വൈകാതെ 1.5 കോടിക്ക് ധോണിയെ സിഎസ്‌കെ സ്വന്തമാക്കുന്നു. ധോണി എന്നോട് താരലേലത്തില്‍ സംസാരിച്ചത് പോലുമില്ല. 

ഒരുപക്ഷേ ധോണിയും അറിഞ്ഞിട്ടുണ്ടാവില്ല, സിഎസ്‌കെ അദ്ദേഹത്തെ തിരഞ്ഞെടുക്കുമെന്ന്. എന്നെ സംബന്ധിച്ച് ഹൃദയത്തില്‍ ഒരു കഠാന കുത്തിയിറക്കുന്നത് പോലെ ആയിരുന്നത്. 13 വര്‍ഷമായി ഐപിഎല്ലില്‍ ഞാന്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളിക്കുന്നു. എന്നാല്‍ സിഎസ്‌കെയ്ക്ക് മാത്രം കളിക്കാനായിട്ടില്ല. ഞാനിപ്പോഴും കാത്തിരിക്കുകയാണ്. വിരമിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും എനിക്ക് സിഎസ്‌കെയ്‌ക്കൊപ്പം കളിക്കാന്‍ കഴിയുമെന്നാണ്് പ്രതീഷ.'' കാര്‍ത്തിക് പറഞ്ഞുനിര്‍ത്തി.

click me!