ഇന്ത്യയുടെ വിശ്വവിജയത്തിന് വേദിയായ വാംഖഡെ ക്വാറന്റീന്‍ കേന്ദ്രമാക്കുന്നു

By Web TeamFirst Published May 16, 2020, 12:46 PM IST
Highlights

വാംഖഡ‍െ സ്റ്റേ‍ഡിയത്തിന് പുറമെ ഹോട്ടലുകളും, ക്ലബ്ബുകളും, പ്രദര്‍ശന കേന്ദ്രങ്ങളും, ഡോര്‍മറ്ററികളും കല്യാണ ഹാളുകളും, ജിംഖാനകളും അടിയന്തരമായി കൈമാറണമെന്ന് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈ: ക്രിക്കറ്റില്‍ 28 വര്‍ഷത്തിനുശേഷം ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടത്തിന് വേദിയായ മുംബൈയിലെ വാംഖഡെ സ്റ്റേഡിയം കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ക്വാറാന്റീന്‍ കേന്ദ്രമാക്കുന്നു. വാംഖഡെ സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബൃഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബിഎംസി) മുംബൈ ക്രിക്കറ്റ് അസോസിയേഷന് കത്ത് നല്‍കി.

വാംഖഡ‍െ സ്റ്റേ‍ഡിയത്തിന് പുറമെ ഹോട്ടലുകളും, ക്ലബ്ബുകളും, പ്രദര്‍ശന കേന്ദ്രങ്ങളും, ഡോര്‍മറ്ററികളും കല്യാണ ഹാളുകളും, ജിംഖാനകളും അടിയന്തരമായി കൈമാറണമെന്ന് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ‍് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ ക്വാറന്റീന്‍ ചെയ്യാനുള്ള കേന്ദ്രങ്ങളാക്കാനാണ് ഇവ ഉടന്‍ കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കെട്ടിടങ്ങളെല്ലാം താല്‍ക്കാലികമായാണ് ഏറ്റെടുക്കുന്നതെന്നും സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പണം പിന്നീട് നല്‍കുമെന്നും  കോര്‍പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ദ്രാവിഡിനോട് മോശമായി പെരുമാറിയിട്ടില്ല: വെളിപ്പെടുത്തലുമായി ശ്രീശാന്ത്

ഉത്തരവ് അനുസരിക്കാന്‍ തയാറാവാത്തവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും കോര്‍പറേഷന്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍(എംസിഎ) സഹകരിക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.

ബിസിസിഐ ഹെഡ് ഓഫീസ്, എംസിഎ ലോഞ്ച്, ഗാര്‍വെയര്‍ ക്ലബ് ഹൗസ് എന്നിവയും വാംഖഡെ സ്റ്റേഡിയത്തിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. എംസിഎ ലോഞ്ച് സമ്മേളന ഹാളാണ്. ഗാര്‍വെയര്‍ ക്ലബ്ബ് ഹൗസില്‍ 50 മുറികളും ഹാളുകളുമുണ്ട്.

Also Read: രാഷ്ട്രീയക്കളിയിലും മിടുക്കനാണ്; ഐസിസിയെ നയിക്കന്‍ ഗാംഗുലിക്ക് ആവുമെന്ന് ഇംഗ്ലീഷ് ഇതിഹാസം

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 27,524 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ മുംബൈ നഗരത്തില്‍ മാത്രം 17,512 പേര്‍ രോഗബാധിതരാണ്.

click me!